Image

ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയൻ കൺവെൻഷൻ ഏപ്രിൽ 19 ന് ടൈസൺ സെന്ററിൽ

Published on 02 April, 2024
ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയൻ  കൺവെൻഷൻ ഏപ്രിൽ 19 ന് ടൈസൺ സെന്ററിൽ


ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയൻ- റീജിയണൽ കൺവെൻഷൻ ഏപ്രിൽ 19 ന് വൈകുന്നേരം 6.30 ന് ടൈസൺ സെന്ററിൽ (26 N TYSON AVE,FLORAL PARK, NY-110001)  നടക്കുന്നു . നാഷണൽ കൺവൻഷൻ രജിസ്ട്രേഷൻ കിക്ക്‌ ഓഫ് , മീറ്റ് ദി ക്യാൻഡിഡേറ്റ്സ് , എന്റർടൈൻമെന്റ് പ്രോഗ്രാം, ഡിന്നർ എന്നിവ കൺവെൻഷനോടനുബന്ധിച്ച് ഉണ്ടാകും .

എബ്രഹാം ഫിലിപ്പും കുടുംബവുമാണ് പരിപാടിയുടെ മെഗാ സ്പോൺസർ.


 ഫോമയുടെ എട്ടാമത് അന്തർദേശീയ കൺവൻഷൻ  ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രശസ്തമായ പുന്റാ കാന റിസോർട്ടിലാണ് നടത്തുന്നത്.  ഫോമ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ,  ട്രഷറർ ബിജു തോണിക്കടവിൽ,  വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി  ഡോക്ടർ ജെയ്‌മോൾ ശ്രീധർ , ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവരുടെ എക്സിക്യൂട്ടീവ് കമ്മിറ്റി  പരിപാടികൾക്ക് നേതൃത്വം നൽകുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക