അല്‍ഖോബാര്‍: പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും സ്നേഹസന്ദേശങ്ങള്‍ പങ്കുവെച്ച് നവയുഗം സാംസ്ക്കാരികവേദി അല്‍കോബാര്‍ മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
അല്‍ഖോബാര്‍ റഫ ആഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ കിഴക്കന്‍ പ്രാവശ്യയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നാനാമതസ്തരായ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും, കുടുംബങ്ങളുടെ സംഗമവും കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്കി.
ഇഫ്താര്‍ സംഗമത്തിന് നവയുഗം കോബാര്‍ മേഖല നേതാക്കളായ അരുണ്‍ചാത്തന്നൂര്‍, ബിനു കുഞ്ഞ്, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലി, സജി അച്യുതന്, എബിജോര്‍ജ്, ജിതേഷ്, ഷിജു, ശ്രീകുമാര്‍, ശ്യാം, ഇബ്രാഹീം, മീനു അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി.
നവയുഗം കേന്ദ്ര നേതാക്കളായ എം എ വാഹിദ്, ജമാല്‍ വില്യാപ്പള്ളി, ബെന്‍സി മോഹന്‍, ഗോപകുമാര്‍, നിസാം കൊല്ലം, പ്രിജി കൊല്ലം, ദാസന് രാഘവന്, ഷിബുകുമാര്‍ , മണിക്കുട്ടന്, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവന്, ശരണ്യ, മഞ്ജു അശോക് എന്നിവരും പങ്കെടുത്തു.