ന്യൂ യോര്‍ക്ക് : സജിമോന്‍ നേതൃത്വം നല്കുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ ആസ്റ്റര്‍ ജോര്‍ജ് സസ്ക്വട്ടന്‍ റീജിയന്റെ റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. സസ്ക്വട്ടന്‍ മലയാളീ അസോസിയെഷന്റെ പ്രസിഡന്റ് കൂടിയായ അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ്.
പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കനേഡിയന്‍ മലയാളികളുടെ പ്രിയങ്കരനുമായ ആസ്റ്റര്‍ ജോര്‍ജ് മികച്ച സംഘാടകനും, സാമുഖ്യ സാംസ്കാരിക മേഖലകളില്‍ തിളങ്ങി നില്ക്കുന്ന വ്യക്തിയുമാണ്. വളരെ കുറച്ചു സമയംകൊണ്ട് സസ്ക്വട്ടന്‍ മലയാളീ അസോസിയേഷനെ കാനഡയിലെ തന്നെ മികച്ച ഒരു അസോസിയേഷന് ആക്കിമാറ്റാന്‍ കഴിഞ്ഞത് ആസ്റ്റര്‍ ജോര്‍ജിന്റെ ശ്രമഫലമാണ്. ഒരു ചാരിറ്റി പ്രവര്ത്തകന് കൂടിയായ അസ്റ്റര്‍ ജോര്‍ജ് പല ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്കുന്ന വെക്തികൂടിയാണ്.
സസ്ക്വട്ടന്‍ ഏരിയയിലെ പ്രമുഖ മലയാളീ സംഘടനയായ സസ്ക്വട്ടന്‍ മലയാളീ അസോസിയെഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഏരിയയിലെ എല്ലാ മലയാളീകളുമായി വളരെ അധികം സുഹൃത്ബന്ധം കാത്തു സൂക്ഷിക്കുന്ന ആസ്റ്റര്‍ ജോര്‍ജ് തന്റെ പ്രവര്‍ത്തന രീതിയിലൂടെ കനേഡിയന്‍ മലയാളികള്‍ക്ക് ഇടയില്‍ പ്രിയങ്കരനുമാണ്. സ്കൂള്‍ തലത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം ന്റെ പ്രവര്‍ത്തകനായി സ്കൂള്‍ കോളേജ് തലങ്ങളില്‍ സംഘടന പ്രവര്‍ത്തനം നടത്തി നേത്യുനിരയില്‍ വളര്‍ന്നു വന്ന വക്തിയാണ്. കോട്ടയം ജില്ലാ സെക്രട്ടറി ആയും പ്രവര്‍ത്തിച്ച അദ്ദേഹം പാലാ സെന്റ് തോമസ് കോളേജിന്റെ കോളേജ് യൂണിയന് ആര്‍ട്സ് ക്ലബ് സെക്രട്ടറി കൂടി ആയിരുന്നു.
എല്ലാവരുമായി അടുത്ത് സുഹൃത്ബന്ധത്തിന് ഉടമായ അദ്ദേഹം രാഷ്ട്രീയ രംഗത്ത് എന്നപോലെ സഭാപരമായ കാര്യങ്ങളിലും വളരെ അധികം ശ്രദ്ധ നല്‍കിയിരുന്നു. കാത്തോലിക് യൂത്ത് മുവ് മെന്റിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു പോന്നിരുന്ന അദ്ദേഹം കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റിന്റെ പാലാ രൂപത സെക്രട്ടറി കൂടി ആയും, പാലാ രൂപത പാസ്റ്റില്‍ കൗണ്‍സില്‍ മെംബര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പോലീസ് അസോസിയെഷന്റെ ബെറ്റാലിയന്റെ ജില്ലാ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. പ്രവര്‍ത്തന മേഘലയില്‍ തന്റെതായ വെക്തിമുദ്ര പതിപ്പിച്ച ആസ്റ്റര്‍ ജോര്‍ജ് നിരവധി സന്നദ്ധ പദ്ധിതികള്‍ക്ക് നേര്തൃത്വ നല്കിയ ശേഷമാണ് അമേരിക്കയില്‍ എത്തുന്നത് .
സസ്ക്വട്ടന്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഡൈറ്ററി സര്‍വിസില്‍ ജോലി നോക്കുന്നു. ഭാര്യ ജ്യോതിസ് ജോര്‍ജ്, കുട്ടികള്‍ ആന്‍ റോസ് ആസ്റ്റര്‍, അമേലിയ റോസ് ആസ്റ്റര്‍, ആക്സില്‍ ഇമ്മാനുവല്‍ ആസ്റ്റര്‍.
അമേരിക്കന്‍ , കാനേഡിയന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ആസ്റ്റര്‍ ജോര്‍ജ് റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നത്. ആസ്റ്റര്‍ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ഒരു വന്‍ മുതല്‍ കുട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും, കഴിവുമുള്ള ചെറുപ്പക്കാരെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ ആസ്റ്റര്‍ ജോര്‍ജിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തില്‍ ആസ്റ്റര്‍ ജോര്‍ജിന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന് ,ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്, രാജീവ് കുമാരന്, അഡ്വ. ലതാ മേനോന്, ഷിബു എബ്രഹാം സാമുവേല്‍,ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യന്‍, ജോര്‍ജി വര്‍ഗീസ്, സുദീപ് നായര്‍, സോമന് സക്കറിയ, ബ്ലെസ്സണ്‍ മാത്യു, ജീമോന്‍ വര്‍ഗീസ്, ജെയിന് തെരേസ, ഹണി ജോസഫ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വര്‍ക്കി ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്ന സതീശന് നായര്‍, ബിജു ജോണ്‍ എന്നിവര്‍ ആസ്റ്റര്‍ ജോര്‍ജിന് വിജയാശംസകള്‍ നേര്‍ന്നു.