കൊല്ലം പ്രവാസി അസോസിയേഷന് വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തത്തില്‍ മൈലാഞ്ചി രാവ് 2024 മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ തമിഴ് സിരിയല്‍ സിനിമ നടി ഹിമാബിന്ദു വിശിഷ്ട അതിഥി ആയി പങ്കെടുത്തു. 50 ഓളം വനിതകള്‍ പങ്കെടുത്ത പരിപാടിയില്‍ മെഹന്തി കോണ്ടെസ്റ്റും തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. യൂണിറ്റ് ഹെഡ്ഡുകള്‍ ആയ അഞ്ജലി രാജ്, ഷാമില ഇസ്മായില്‍, ജിബി ജോണ്‍, പ്രദീപ അനില്‍, ബ്രിന്ദ സന്തോഷ്, സുമി ഷമീര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.