ന്യൂ യോർക്ക്: ഫൊക്കാനയുടെ 2024 -2026 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 19 ന് വെള്ളിയാഴിച്ച രാവിലെ 8 മണി മുതല്‍ നോർത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ അറ്റ് മാരിയറ്റിൽ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.
2022 ൽ അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മെയ് 1 ന് മുൻപായി അയച്ചു കൊടുക്കുന്നതാണെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പത്രകുറുപ്പില്‍ അറിയിച്ചു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഫൊക്കാന മുൻ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് മെംബർ ജോജി തോമസ് എന്നിവര്‍ ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ആണ്. ഫൊക്കാനയുടെ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മവും സുതാര്യവും കുറ്റമറ്റതും ആയിരിക്കുമെന്ന് മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരും, അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകള്‍ക്കും അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും fokanaonline.org ല്‍ നിന്നും ലഭ്യമാക്കുന്നതാണ്
ഫൊക്കാനയില്‍ അംഗങ്ങള്‍ ആയിരുന്ന എല്ലാ സംഘടനകള്‍ക്കും അംഗത്വം പുതുക്കുന്നതിനും ജനറല്‍ കൌണ്‍സിലേക്ക് അംഗങ്ങളെ അയക്കുന്നതിനും ഇലക്ഷനില്‍ പങ്കെടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും. രണ്ടു വര്‍ഷമായി അംഗത്വം മുടങ്ങിയ സംഘടനകള്‍ക്ക് ഫൈന്‍ അടച്ചു അംഗത്വം പുതുക്കാവുന്നതാണ്.
അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളകളും ഡെലിഗേറ്റ് ലിസ്റ്റും മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനുള്ള നോമിനേഷനുകള്‍ ജൂൺ 3 ന് മുന്‍പായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പിന് FOKANA, PO. BOX 261 , Valley Cottage , NY 10989 എന്ന വിലാസത്തിൽ ലഭ്യമാകേണ്ടാതാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂൺ 20. സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റ് ജൂൺ 27 നും ഫൈനൽ ലിസ്റ്റ് 4 ജൂലൈ 2 നും പ്രസിദ്ധികരിക്കുന്നതാണ്.
ഇലക്ഷൻ ഫൊക്കാനയുടെ ബെലോ അനുസരിച്ചു മാത്രം ആണ് നടത്തുന്നത് . ഡെലിഗേറ്റ് / സ്ഥാനാർഥികൾ ഏത് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്താലും അത് അവരുടെ ലോക്കൽ അസോസിയേഷനിൽ നിന്ന് മാത്രമേ അനുവദിക്കുകയുള്ളു. എത്ര ഡെലിഗേറ്റിനെ അയക്കാം എന്നത് അവരുടെ മെമ്പർഷിപ്പ് ലിസ്റ്റ് അനുസരിച്ചു ആയിരിക്കും.
മുൻ പ്രസിഡന്റ് കമാണ്ടർ ജോർജ് കോരതിനെയും, ന്യൂ യോർക്കിൽ നിന്നുള്ള ഫൊക്കാനയുടെ സീനിയർ നേതാവ് വർഗീസ് പോത്താനിക്കാടിനെയും ഇലക്ഷൻ ഡേ നിരീക്ഷകരായി ഇലക്ഷൻ കമ്മിറ്റി നിയമിച്ചിട്ടുണ്ട്.
ഫൊക്കാന ബൈ ലോ അനുസരിച്ചു നിഷ്‌പക്ഷവും സുതാര്യവുമായ ഇലക്ഷൻ നടത്തുക എന്നതാണ് ഇലക്ഷൻ കമ്മീഷന്റെ ലക്ഷ്യമെന്നും , അതിന് വിട്ട് വീഴ്ചക്കും തയാർ അല്ലെന്നും ഇലക്ഷൻ കമ്മീഷണർ അറിയിച്ചു.