Image

യു.കെ വിസ നിയമം കര്‍ശനമാക്കി

Published on 19 April, 2024
യു.കെ വിസ നിയമം കര്‍ശനമാക്കി
ലണ്ടന്‍: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ബ്രിട്ടന്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. പുതിയ വിസാ നിയമം ?െഎ.ടി പ്രഫഷണലുകളെയാണ് ഏറെയും ബാധിക്കുക. ബ്രിട്ടനിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന ടയര്‍ 2 വിഭാഗത്തില്‍ പെടുന്ന എ.ടി കമ്പനികള്‍ക്ക് പുതിയ മാറ്റം തിരിച്ചടിയാകും.
 
കുറഞ്ഞത് 30,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ നവംബര്‍ 24നുശേഷം രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്?ഥലം മാറ്റത്തിന് (?െഎ.സി.ടി) അപേക്ഷിക്കാനാവൂ. നേരത്തെ 20,800 പൗണ്ടായിരുന്നു ശമ്പള പരിധി.
 
 90 ശതമാനം ഇന്ത്യന്‍ ?െഎ.ടി കമ്പനികളും ഈ വിസ സംവിധാനം  ഉപയോഗിച്ചാണ് ജീവനക്കാരെ ബ്രിട്ടനിലേക്ക് അയക്കുന്നത്. അതുകൊണ്ടുതന്നെ നിയമഭേദഗതി കൂടുതല്‍ ബാധിക്കുന്നതും ഇന്ത്യന്‍ ?െഎ.ടി പ്രഫഷണലുകളെയാണ്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെ ഈ നിയമത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
യു.കെ വിസ നിയമം കര്‍ശനമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക