കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് കുവൈറ്റ് (AJPAK) റിഗ്ഗായ് യൂണിറ്റ് രൂപീകരിച്ചു.
അജ്പാക് ഏരിയ കമ്മിറ്റികളുടെ ചുമതല ഉള്ള വൈസ് പ്രസിഡന്റ് അശോകന് വെണ്മണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അസോസിയേഷന് രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കുര്യന് തോമസ് പൈനുംമൂട്ടില്‍, ചെയര്മാന് രാജീവ് നടുവിലെമുറി, ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്സ് ചമ്പക്കുളം, മനോജ് പരിമണം, അനില്‍ വള്ളികുന്നം, മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രന്, രാഹുല്‍ ദേവ്, ഹരി പത്തിയൂര്‍, സിഞ്ചു ഫ്രാന്‍സിസ്, വിനോദ് വി. എ., വിബിന് ജിബിന്‍, ജോണ്സണ് ടി. ജോണ്‍, ബൈജു, മനോജ് കുമാര്‍, ശ്രീരാജ് കെ, സുരേഷ് കുമാര്‍ കെ, ഷിബു ജോണ്‍ വര്‍ഗ്ഗീസ്, ആശ എബി സാമൂവല്‍, സുലൈബത്ത് ബീവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റിഗ്ഗയ് ഏരിയ കമ്മിറ്റി ജോയിന്റ് കണ്‍വീനേഴ്സ് ആയി രാജേഷ് കുമാര്‍, വിനോദ് V. A, മനോജ്, നിജു കരിമ്പനക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.
റിഗ്ഗയ് ഏരിയ കമ്മറ്റി കണ്‍വീനര്‍ എബി സാമുവല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ രാജേഷ് കുമാര്‍ നന്ദി പറഞ്ഞു.