Image

ഇനി ദിവസങ്ങൾ; ഫോമാ ഏർലി ബേർഡ് രജിസ്‌ട്രേഷൻ 30 നു തീരും

Published on 24 April, 2024
ഇനി ദിവസങ്ങൾ; ഫോമാ ഏർലി ബേർഡ് രജിസ്‌ട്രേഷൻ 30 നു തീരും

ന്യു യോർക്ക്: ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഈ മാസം (ഏപ്രിൽ) 30 നു അവസാനിക്കുമെന്ന് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർ കുഞ്ഞു മാലിയിൽ എന്നിവർ    അറിയിച്ചു.  അതിനു 100 ഡോളർ വീതം തുക കൂടും. അതിനാൽ കഴിയുന്നത്ര പേര് ഈ ദിവസങ്ങളിൽ ഏർലി ബേർഡ് സയകാര്യമ് ഉപയോഗപ്പെടുത്തണമെന്നാവർ അഭ്യർത്ഥിച്ചു.

ഏർലി ബേർഡ് രജിസ്‌ട്രേഷൻ മാർച്ച് 31 വരെ എന്നാണു നേരത്തെ അറിയിച്ചിരുന്നത്.  സമയപരിധി നീട്ടണമെന്നു പ്രാദേശിക സംഘടനകളും മറ്റും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തീയതി  ഏപ്രിൽ 30 വരെ നീട്ടിയത്.

രജിസ്റ്റർ ചെയ്യുന്നവർ തങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി ആറു മാസമെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ പുതിയ പാസ്‌പോർട്ട് എടുക്കണം 

ഫോമാ കൺവൻഷനിൽ പങ്കെടുക്കുക മാത്രമല്ല അതിമനോഹരമായ ഡൊമിനിക്കൻ റിപ്പബ്ലിക്ക് സന്ദർശിക്കാനും  പുണ്ട കാനായിലെ ഫൈവ് സ്റ്റാർ ഹോട്ടലായ  ബാർസലോ ബാവരോ പാലസ് റിസോർട്ടിൽ താമസിക്കാനും കിട്ടുന്ന അപൂർവ അവസരമാണിത്. മികച്ച താമസ  സൗകര്യങ്ങൾ, സദാ സമയം  ഭക്ഷണവും ഡ്രിങ്ക്‌സും എല്ലാം അടങ്ങിയതാണ് രജിസ്‌ട്രേഷൻ. അവക്കൊന്നും ചെലവില്ല.

ഡോൾഫിനുകൾ ഉള്ള 12 സ്വിമ്മിംഗ് പൂളുകൾ, കസിനോ, ലോകമെമ്പാടുമുള്ള  ഭക്ഷണങ്ങൾ നൽകുന്ന 11 ഭക്ഷണ ശാലകൾ, സ്പിരിറ്റുകളും വൈനും ഡൊമിനിക്കൻ റമ്മും നൽകുന്ന 7 വ്യത്യസ്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയൊക്കെ പ്രത്യേകതയാണ്. ഒന്നിനും പ്രത്യേക ചെലവില്ല.

ശുദ്ധമായ വെള്ള മണൽ നിറഞ്ഞ കടൽത്തീരമാണ് മറ്റൊരാകർഷണം. ഇവിടെ കടലിനു അധികം ആഴമില്ല.

റിസോർട്ടിൽ  അവരുടേതായ ദൈനംദിന നാടകങ്ങളും കോമഡി ഷോകളും ഉണ്ട്. എല്ലാം കൊണ്ടും ആഹ്ലാദകരമായ അനുഭവമായിരിക്കും കൺവൻഷൻ എന്നതിൽ സംശയമില്ല.

FOMAA വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് 3 ദിവസം മുമ്പു വരികയോ  3 ദിവസം  കഴിഞ്ഞു പോകുകയോ ആവാം. ഇതിനു പ്രത്യേക തുക നൽകണം.  

രജിസ്റ്റർ ചെയ്യാൻ https://fomaaconvention2024.com/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഏപ്രിൽ 30 വരെയുള്ള  കൺവൻഷൻ പാക്കേജ് ഇപ്രകാരമാണ്:

Convention Packages
FOMAA GOLD Sponsor - $ 3,000.00
(Accommodate up to 4 Adults/Children plus FOMAA GOLD Sponsor Benefits)

For Additional days $450/day

FOMAA Preferred Rate (Benefactor Family) - $ 1,245.00
Rate is for 2 Adults + 2 Kids up to 6 years old.

For Additional days $350/day

FOMAA Preferred Rate (Adult Single) - $ 750.00
Room will be allocated by FOMAA on a Double-Sharing basis.

For Additional days $350/day

FOMAA Preferred Rate (Youth 12-25 Single) - $ 650.00
Room will be allocated by FOMAA on a Double-Sharing basis.

For Additional days $350/day 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക