Image

മാപ്പ്  മദേഴ്‌സ് ഡേ ആഘോഷം ഇന്ന് ഫിലഡല്‍ഫിയയില്‍

സജു വര്‍ഗീസ്, മാപ്പ് പി.ആര്‍ ഒ Published on 04 May, 2024
 മാപ്പ്  മദേഴ്‌സ് ഡേ ആഘോഷം ഇന്ന് ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയായുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള  'മാപ്പ് മദേഴ്സ് ഡേ ആഘോഷം' മെയ് 04 ന് ശനിയാഴ്ച(ഇന്ന്)  വൈകീട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia, PA 19152)

ഫിലഡല്‍ഫിയാ വില്യം ലെഷ് എലിമെന്ററി  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഷെറിന്‍ ഫിലിപ്പ് കുര്യന്‍,  ഫിലഡല്‍ഫിയാ മെന്റല്‍ ഹെല്‍ത്ത്  അഡ്വക്കേറ്റ് ശ്രീമതി ദിവ്യാ ഗ്രെയ്സ് തോമസ്  എന്നീ ഏറ്റവും മികച്ച പ്രതിഭകളേയാണ്  ഈ വര്‍ഷത്തെ മദേഴ്‌സ് ഡേയ്ക്ക് മുഖ്യ അതിഥികളായി  ലഭിച്ചിരിക്കുന്നത് എന്ന് വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ദീപ തോമസ്  പറഞ്ഞു.

തദവസരത്തില്‍ അമ്മമാരെ ആദരിക്കുന്ന ചടങ്ങും, വിവിധ കലാ പരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും  ഉണ്ടായിരിക്കും.  വുമണ്‍സ് ഫോറം നേതൃത്വം നല്‍കുന്ന ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭരണസമിതിയോടൊപ്പം, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ദീപ തോമസ്, ആര്‍ട്ട്‌സ് ചെയര്‍പേഴ്സണ്‍ മില്ലി ഫിലിപ്പ്, ഐറ്റി എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ഫെയ്ത്ത് മരിയ എല്‍ദോ, കമ്മിറ്റി മെമ്പര്‍ ലിസി തോമസ് എന്നിവര്‍  അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക