Image

ചോദ്യം: ഓടിച്ചോ, ഓടുന്നോ  (കാർട്ടൂൺ - കോരസൺ)

Published on 04 May, 2024
ചോദ്യം: ഓടിച്ചോ, ഓടുന്നോ  (കാർട്ടൂൺ - കോരസൺ)

അമേത്തിയിൽനിന്നും രാഹുലിനെ ഓടിച്ചു എന്നു സ്‌മൃതി ഇറാനി. കുടുംബ തട്ടകമായി കരുതിയിരുന്ന അമേത്തിയിൽ രാഹുലിനെ 2019-ഇൽ മുട്ടുകുത്തിച്ചു സ്‌മൃതി ഇറാനി. അവിടെ അവർ വേരുകൾ നന്നേ പതിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടു പണി അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കി അവസാനമിഷംവരെ കാത്തിരുന്നു തടിതപ്പി രാഹുൽ ഗാന്ധി അടുത്തുള്ള റായ്‌ബലേറിയിൽ മത്സരിക്കാൻ തീരുമാനിച്ചു. അമേത്തിയിൽ ഇനി ഒരു അങ്കത്തിനു കാര്യമില്ലഅത് വെറും ചീളുകേസ് ആയതിനാൽ , പകരം കിഷോരിലാൽ ശർമ്മയെ അങ്ങോട്ടു വിട്ടു. എന്തായാലും കാത്തിരുന്നു കാണാം. പണ്ട് ഇവർതമ്മിൽ ലോക്‌സഭയിൽ വച്ചു കണ്ണിറുക്കികാട്ടി എന്നൊരു വിവാദം ഉണ്ടായിരുന്നു. ഇനിയിപ്പോൾ അടുത്ത മണ്ഡലങ്ങളിൽ വിജയിച്ചുവന്നാൽ സ്‌മൃതിക്കും രാഹുലിനും വീണ്ടും കണ്ണിറുക്കി കാട്ടാൻ അവസരം ഉണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക