ഫൊക്കാനയിൽ അഞ്ച് അസ്സോസിയേനുകൾക്ക് കൂടി ട്രസ്റ്റി ബോർഡ് അംഗീകാരം നൽകിയെന്ന വാർത്ത ശരിയല്ലെന്ന് ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ അറിയിച്ചു.
നിയമാനുസരണം ചേർന്ന യോഗമല്ല ഈ തീരുമാനമെടുത്തത്. ട്രസ്റ്റി ബോർഡ് യോഗം പിരിഞ്ഞ ശേഷം ചിലർ യോഗം ചേക്കുകയായിരുന്നു. ആ യോഗത്തിനു കോറവും ഇല്ലായിരുന്നു. സംഘടനക്ക് ദോഷകരമായ ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.