Image

യാത്രക്കാരുടെ പ്രശ്നം ഉടൻ പരിഹരിക്കണം : ഐ എം സി സി 

Published on 08 May, 2024
യാത്രക്കാരുടെ പ്രശ്നം ഉടൻ പരിഹരിക്കണം : ഐ എം സി സി 
 
 
ദുബൈ: ഒരു കൂട്ടം എയർ ഇന്ത്യ ജീവനക്കാരുടെ  മിന്നൽ പണിമുടക്ക് മൂലം ദുരിതത്തിലായ യാത്രക്കാരുടെ പ്രശനം
എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഐ എം സി സി  യു എ  ഇ സെൻട്രൽ കമ്മിറ്റി  പ്രസിസിഡന്റ് അഷ്‌റഫ് തച്ചറോത്ത് ജനറൽ സെക്രട്ടറി പി എം ഫാറൂഖ്  ട്രഷറർ അനീഷ് നീർവേലി. എന്നിവർ ആവശ്യപ്പെട്ടു . 
 
പലരും വലിയ ടിക്കറ്റ് നിരക്ക് നൽകിക്കൊണ്ടാണ്  കേരളത്തിൽ നിന്നും വിദേശത്തേക്ക് യത്ര തിരിക്കുന്നത് . നാട്ടിലെ അവധിക്ക്  കുടുംബത്തോടൊപ്പം   ചെലവഴിക്കാൻ വരുന്നവരും അവധിക്ക് നാട്ടിലേക്ക് പോയി തിരിച്ചുവരുന്നവരുമൊക്കെ വിമാനം റദ്ധാക്കിയത് മൂലം കഷ്ടപ്പെടുകയാണ് . പലർക്കും ജോലിയെയും വിസയെയും ബാധിക്കുന്ന പ്രശ്നവുമുണ്ട് . ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ് .
 
അല്ലാത്ത പക്ഷം പ്രവാസി സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഐ എം സി സി നേതാക്കൾ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക