ഷാർജ: ഷാർജയിലെ സ്കൂളിൽ കാറിനുള്ളിൽ കുടുങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം. കാർ ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
സ്കൂളിൽ എത്തി മറ്റ് കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഈ കുട്ടി മാത്രം ഇറങ്ങിയില്ല. ഡ്രൈവർ അത് ശ്രദ്ധിക്കാതെ കാർ പൂട്ടി ഭർത്താവിനോപ്പം കറങ്ങാൻ പോകുകയായിരുന്നു. വൈകീട്ട് കുട്ടികളെ എടുക്കാൻ തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ചത് ഒരു ഏഷ്യൻ കുട്ടിയാണ് എന്നതിനപ്പുറം ഒരു വിവരവും അധികൃതർ പുറത്ത് വിട്ടിട്ടില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലൈസൻസില്ലാത്ത ഡ്രൈവർമാർക്കൊപ്പം കുട്ടികളെ എവിടേക്കും അയക്കരുതെന്നും ഒന്നുകിൽ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ സ്കൂൾ ബസ്സിലും അല്ലെങ്കിൽ മാതാപിതാക്കൾ തന്നെ നേരിട്ടും കുട്ടികളെ കൊണ്ട് വരികയും കൂട്ടിക്കൊണ്ട് പോകുകയും ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി