32 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കുമടങ്ങുന്ന ഒഐസിസി കുവൈറ്റ് നിര്‍വാഹകസമിതി അംഗം അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരിക്ക് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഊഷ്മളമായ യാത്രയപ്പ് നല്‍കി.
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍ 'പുഞ്ചിരി' എന്ന ഓമനപ്പേരില്‍ ആണ് അറിയപ്പെടുന്നത്. വര്ഷങ്ങളായി കുവൈറ്റിലെ അറിയപ്പെടുന്ന കമ്പനിയില്‍ ജോലി നോക്കുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. ഒഐസിസി കുവൈറ്റ് രൂപീകരണകാലം മുതലുള്ള സജീവ പ്രവര്‍ത്തകനാണ്. ഒഐസിസി കുവൈറ്റിന്റെ ദേശീയ നിര്‍വാഹകസമിതി അംഗം എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഘാടകപാടവം സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യ പരിപാടികളില്‍ ശ്രദ്ധേയമായിരുന്നു.
അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. സാമൂഹിക സേവനത്തെയും അതോടൊപ്പം തന്നെ വിശ്വസിക്കുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് വേണ്ടി പ്രവാസ ജീവിതത്തിലെ പരിമിതികള്‍ക്കു ഉള്ളില്‍ നിന്നുകൊണ്ട് അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരി നടത്തിയ സേവനങ്ങളെയും വര്‍ഗീസ് പുതുക്കുളങ്ങര പ്രകീര്‍ത്തിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങില്‍ അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരിയെ ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പൊന്നാട അണിയിച്ചു ആദരിച്ചു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
യോഗത്തില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് പിള്ളൈ മുഖ്യ പ്രഭാഷണം നല്‍കി. ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മാരാമണ്‍, യൂത്ത് വിങ് പ്രസിഡന്റ് ജോബിന്‍ ജോസ്,സിദ്ധിഖ് അപ്പക്കന്‍, റെജി കൊരുത്, ലിബിന്‍ മുഴക്കുന്ന്, തോമസ് പള്ളിക്കല്‍, സിനു ജോണ്‍, എ ഐ കുരിയന്‍, നൈനാന്‍ ജോണ്‍, മാണി ചാക്കോ,ബത്താര്‍ ശിശുപാലന്‍, ഹരി പത്തിയൂര്‍, സകീര്‍ പുത്തന്‍പാലം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരി മറുപടി പ്രസംഗം നടത്തി.
ചടങ്ങിന് കുരിയന്‍ തോമസ്,കലേഷ് ബി പിള്ളൈ, ബിജി പള്ളിക്കല്‍, ബാബു പനമ്പള്ളില്‍, ബിജു പാറയില്‍, ബിനു യോഹന്നാന്‍,സുനിത രവി, സാറാമ്മ ജോണ്‍, നാസര്‍ ആലപ്പുഴ, അനില്‍ വള്ളികുന്നം, ഷിജു മോഹനന്‍, റിജോ പൗലോസ്, ബിപിന്‍ ഓമനക്കുട്ടന്‍, ബിജു പുതുക്കുളങ്ങര, രതീഷ് ടി ആര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യോഗത്തിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് നന്ദിയും രേഖപ്പെടുത്തി.