Image

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കൻ സ്വദേശി മരണത്തിന് കീഴടങ്ങി

Published on 12 May, 2024
പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കൻ സ്വദേശി മരണത്തിന് കീഴടങ്ങി

ലോകത്തിൽ ആദ്യമായി ജീവിച്ചിരിക്കേ തന്റെ ശരീരത്തിൽ ശാസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടിയ അമേരിക്കൻ സ്വദേശി റിച്ചാർഡ് സ്ലോമാൻ അന്തരിച്ചു. മരണത്തിന് കീഴടങ്ങുമ്പോൾ റിച്ചർഡിന് 62 വയസ്സായിരുന്നു പ്രായം. മസ്തിഷ്ക മരണം സംഭവിച്ചവരിൽ പന്നിയുടെ വൃക്ക താൽക്കാലികമായി മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയകൾ നേരത്തെ നടന്നിട്ടുണ്ടെങ്കിലും ജീവനോടെ ഇരിക്കുന്ന ആളിൽ ഇതാദ്യമായാണ്. 

മാർച്ച് 21-ന് മസാച്യൂസെറ്റ്സ് ജനറൽ ആശുപത്രിയിലായിരുന്നു ശാസ്ത്രക്രിയ നടന്നത്. ഇത് കഴിഞ്ഞ് രണ്ടാഴ്ചയും കഴിഞ്ഞാണ് റിച്ചാർഡിന്റെ വിവരം പുറം ലോകം അറിയുന്നത്. 

റിച്ചാർഡിന്റെ മരണകാരണം വ്യക്തമല്ലെന്നും വൃക്ക മാറ്റിവച്ചതല്ല ഇതിന് കാരണം എന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക