Image

അജ്പക് അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരിക്ക് യാത്രയയപ്പ് നല്കി.

Published on 13 May, 2024
അജ്പക് അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരിക്ക് യാത്രയയപ്പ് നല്കി.

കുവൈറ്റ്: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതൃരാജ്യത്തിലേക്കു പോകുന്ന  ആലപ്പുഴ ജില്ലാ പ്രവാസി ആസോസിയേഷന്‍ കുവൈറ്റ് (AJPAK) വൈസ്പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരിക്ക് വികാരഭരിതമായ യാത്രയയപ്പ് നല്കി. സംഘടന രൂപം കൊണ്ട നാള്‍ മുതല്‍ അതിനു നേതൃത്വം കൊടുത്ത മഹത് വ്യക്തിത്വം ആയിരുന്നു എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന പുഞ്ചിരി എന്ന അബ്ദുല്‍ റഹ്‌മാന്‍.

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ചു കൂടിയ യോഗത്തില്‍ പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷകന്‍ ആയിരുന്ന യോഗത്തില്‍ അജ്പക് ചെയര്‍മാന്‍ രാജീവ് നടുവിലെമുറിയുടെ ആശംസ സന്ദേശം കേള്‍പ്പിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് പരിമണം, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അനില്‍ വള്ളികുന്നം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിനോയ് ചന്ദ്രന്‍, വനിതാ വേദി വൈസ് ചെയര്‍പേഴ്‌സണ്‍ സാറാമ്മ ജോണ്‍സ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ആയ കൊച്ചുമോന്‍ പള്ളിക്കല്‍, A I കുര്യന്‍, വനിതാ വേദി ട്രഷറര്‍ അനിത അനില്‍, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുല്‍ ദേവ്, വനിതാ വേദി പ്രോഗ്രാം കണ്‍വീനര്‍ സുനിത രവി, സെക്രട്ടറിമാരായ ഹരി പത്തിയൂര്‍, സുമേഷ്  കൃഷ്ണന്‍, അബ്ബാസിയ ഏരിയ കണ്‍വീനര്‍ ഷിഞ്ചു ഫ്രാന്‍സിസ്, സാല്‍മിയ ഏരിയ കണ്‍വീനര്‍ അനീഷ് അബ്ദുള്‍ഗഫൂര്‍, മംഗഫ് ഏരിയ കണ്‍വീനര്‍ ലിനോജ് വര്‍ഗീസ്, എക്‌സിക്യൂട്ടീവ് അംഗം സിബി പുരുഷോത്തമന്‍ എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ലിബു പായിപ്പാട്, ജോണ്‍ തോമസ് കൊല്ലകടവ്, ഷാജി ഐപ്പ്, രാകേഷ് ചെറിയാന്‍, വിഷ്ണു പ്രസാദ്, സന്ദീപ് നായര്‍, രമേശ് കുമാര്‍, സനൂജ അനീഷ് എന്നിവര്‍ നേതൃത്വം നല്കി.

തുടര്‍ന്ന് അജ്പ്കന്റെ ആദരവ് പ്രസിഡന്റ് നല്‍കുകയും, ഉപഹാരം രക്ഷാധികാരിയും കൈമാറി.

ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തില്‍ ട്രഷറാര്‍ സുരേഷ് വാരിക്കോലില്‍ നന്ദി രേഖപ്പെടുത്തി.

അജ്പക് അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരിക്ക് യാത്രയയപ്പ് നല്കി.

രക്ഷാധികാരി ഉപഹാരം കൈമാറുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക