Image

ട്രംപിൻ്റെ പണമിടപാട് കേസിൽ മുഖ്യസാക്ഷിയായ മൈക്കൽ കോഹന്റെ വിചാരണ വരും ദിവസം ആരംഭിക്കും

Published on 13 May, 2024
ട്രംപിൻ്റെ പണമിടപാട് കേസിൽ മുഖ്യസാക്ഷിയായ മൈക്കൽ കോഹന്റെ വിചാരണ വരും ദിവസം ആരംഭിക്കും

മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഹഷ് മണി കേസിലെ ഏറ്റവും നിർണായക സാക്ഷിയായ മൈക്കൽ കോഹൻ ആദ്യ ക്രിമിനൽ വിചാരണയിൽ തൻ്റെ പഴയ ബോസിനെതിരെ സാക്ഷ്യപത്രം നൽകും തിങ്കളാഴ്ചയാണ് മൈക്കിൽ കോഹന്റെ വിചാരണ ആരംഭിക്കുന്നത്.

കേസിന്റെ വിചാരണയുടെ തുടക്കം മുതൽ സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും ആവർത്തിച്ച് പരിഹസിച്ച ട്രംപിൻ്റെ തൊട്ടുപിന്നിലായാകും സാക്ഷിപ്പെട്ടിയിൽ കോഹന്റെ ഇരിപ്പിടം. 

 ഒരു വർഷത്തോളമായി കോഹനെ സാക്ഷ്യപ്പെടുത്താൻ തയ്യാറെടുക്കുന്ന വെറ്ററൻ പ്രോസിക്യൂട്ടർ സൂസൻ ഹോഫിംഗർ കോഹനെ ചോദ്യം ചെയ്യും. ട്രംപിൻ്റെ പ്രധാന അറ്റോർണി ടോഡ് ബ്ലാഞ്ചെ അദ്ദേഹത്തെ ക്രോസ് വിസ്താരം ചെയ്യും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക