Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പാക് ) കൈതാങ്ങ് വീണ്ടും

Published on 13 May, 2024
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പാക് ) കൈതാങ്ങ് വീണ്ടും

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു കുടുംബങ്ങളിൽ നിന്നായി 4 പേർക്ക് ധനസഹായം വിതരണം ചെയ്തു.

ആലപ്പുഴ, ചെങ്ങന്നൂർ മാന്നാർ ലക്ഷം വീട് കോളനിയിൽ ഇരു വൃക്കകളും തകരാരിലായി ചികിത്സയിൽ കഴിയുന്ന  രോഗിക്കും
ആലപ്പുഴ, ചെങ്ങന്നൂർ ബുധനൂർ പഞ്ചായത്തിൽ കൂമ്പള്ളൂർ വീട്ടിൽ  വൃക്ക രോഗത്താൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും
അവരവരുടെ വീട്ടിൽ എത്തി അജ്പാക് ഏർപ്പെടുത്തിയ സഹായം കൈമാറി.


ഒപ്പം ആലപ്പുഴ, ചെന്നിത്തല സ്വദേശികളായ രണ്ട് കുട്ടികളുടെ പഠനത്തിനുള്ള ധന സഹായവും വിതരണം ചെയ്തു.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജീവ്‌ നടുവിലെമുറി, മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രൻനകുമാരി, ബുധനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുഷ്പലത മധു, അജ്പാക് വൈസ്പ്രസിഡന്റ് ഷംസു താമരക്കുളം, സെക്രട്ടറി ശശി വലിയകുളങ്ങര അജ്പാക് മുൻ നേതാക്കളായ ജോൺസൺ പാണ്ടനാട്, ജോസ് നൈനാൻ, പൊതു പ്രവർത്തകരായ ഹരി കൂട്ടംപേരൂർ, സുരേഷ് തെക്കേകാട്ടിൽ, അശോക് കുമാർ രവീന്ദ്രൻ, ബിജു വലിയകുളങ്ങര, മിഥുൻ കൃഷ്ണ, പ്രാഹ്ലാദൻ കിഴക്കേക്കാട്ടിൽ, കുട്ടൻ കിഴക്കേകാട്ടിൽ, ഷിബു എന്നിവർ സന്നിഹിതർ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക