Image

26 ടീമുകൾ; ആവേശമായി ന്യൂയോർക്ക് മലയാളി സ്പോർട്സ്  ക്ലബ് ചീട്ടുകളി മത്സരം 

Published on 15 May, 2024
26 ടീമുകൾ; ആവേശമായി ന്യൂയോർക്ക് മലയാളി സ്പോർട്സ്  ക്ലബ് ചീട്ടുകളി മത്സരം 

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒന്നാമത്നാഷണൽ ചീട്ടുകളി മത്സരം  56, 28 എന്നീ ഇനങ്ങളിൽ ഫ്ലോറൽ പാർക്ക്  ടൈസൺ സെൻട്രൽ വച്ച് നടത്തപ്പെടുകയുണ്ടായി . 26 ടീമുകൾ പങ്കെടുത്തു .

വാശിയേറിയ മത്സരത്തിനു    അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ എത്തി.  ന്യൂയോർക്ക്,   വാഷിംഗ്ടൺ, പെൻസിൽ വാനിയ ബാൾട്ടിമോർ, ന്യൂജേഴ്സി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള വിവിധ ടീമുകൾ പങ്കെടുക്കുകയുണ്ടായി. 

56 കളി മത്സരത്തിൽ 14 ടീമുകൾ ആണ് മത്സരിച്ചത്.  അതിൽ  നിതിൻ ജോർജ്  നേതൃത്വം നൽകിയ ടീം വിജയികളായി. മധു കുട്ടി, രാജീവ് ജോർജ് എന്നിവരായിരുന്നു മറ്റു കളിക്കാർ.

ടോം  തോമസ്, ജോർജ് സൈമൺ, ഷാജി തോമസ് എന്നിവർ റണ്ണേഴ്‌സ് അപ്പ്  ആയി.

സക്കറിയ കുര്യൻ  DELMA,  ജെയിംസ്, ഫ്രാൻസിസ് എന്നിവർ  മൂന്നാം സ്ഥാനം  കരസ്ഥമാക്കി

വിജയികളായവർക്ക് ന്യൂയോർക്ക് മലയാളീസ് സ്പോർട്സ് ക്ലബ്ബിൻറെ ഒഫീഷ്യൽസ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു

Zachariah Kurian DELMA, James, Francis എന്നിവർ  തേഡ് പ്രൈസ് കരസ്ഥമാക്കി

വാശിയേറിയ മത്സരത്തിൽ വിജയികളായവർക്ക് ന്യൂയോർക്ക് മലയാളീസ് സ്പോർട്സ് ക്ലബ്ബിൻറെ ഒഫീഷ്യൽസ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു Joseph John, Denil Saju, Peter Joseph എന്നിവർ 28 കളിയുടെ തേർഡ് പ്രൈസ് കരസ്ഥമാക്കുകയും ചെയ്തു,വിജയികൾക്കുള്ള ട്രോഫി ക്ലബ് ഭാരവാഹികൾ കൈമാറി 

28 കളി മത്സരത്തിന്റെ വിജയികളായത് ഫിലിപ്പോസ് ജോസഫ് (ഷാജി Dilbar) വർഗീസ് ജോസഫ്, ബിനു ചെറിയാൻ എന്നിവർ അടങ്ങുന്ന ടീമാണ് 

സെക്കന്റ് പ്രൈസിന് അർഹരായവർ ബെനറ്റ് മാത്യു,  ജോസ് നെടുങ്കല്ലേൽ, സിറിൽ ജോസഫ് എന്നിവരാണ്.

ജോസഫ് ജോൺ, ദീനിൽ സാജു, പീറ്റർ ജോസഫ് എന്നിവർ 28 കളിയുടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.  

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് സെക്രട്ടറി സക്കറിയ മത്തായി  പങ്കെടുത്ത എല്ലാ ടീമിനോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു.  തുടർന്നുള്ള വർഷങ്ങളിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

പ്രസിഡൻറ് സജി തോമസ് കോഡിനേറ്റർ ബിജു ഫിലിപ്പ്,  ട്രഷറർ മാത്യു ചേരാവള്ളി,  വൈസ് പ്രസിഡണ്ട് രാജു പറമ്പിൽ രഘു, നൈനാൻ, നവീൻ, ബിജു ചാക്കോ, ബിജു മാത്യു ഈപ്പൻ  ചാക്കോ, സോണി, സണ്ണി  എന്നിവരോടുള്ള പ്രത്യേക നന്ദി അറിയിച്ചു. 

അതുപോലെ മലയാളി സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 30 31 സെപ്റ്റംബർ 1 എന്നീ തീയതികളിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന മൂന്നാമത്  വി.പി.  സത്യൻ മെമ്മോറിയൽ എവർ റോളിംഗ്  ട്രോഫി ടൂർണമെൻറ് വിജയത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു

26 ടീമുകൾ; ആവേശമായി ന്യൂയോർക്ക് മലയാളി സ്പോർട്സ്  ക്ലബ് ചീട്ടുകളി മത്സരം 
26 ടീമുകൾ; ആവേശമായി ന്യൂയോർക്ക് മലയാളി സ്പോർട്സ്  ക്ലബ് ചീട്ടുകളി മത്സരം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക