മനാമ: 2015 ല്‍ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കള്‍ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മ 2019 ഡിസംബര്‍ മാസത്തില്‍ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേല്‍ വന്നു പതിച്ച കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മലയാളി പ്രവാസി സമൂഹം അനുഭവിക്കേണ്ടി വന്ന കൊടും യാതനകളും അവഗണനകളും മനസ്സിലാക്കി പ്രവാസികള്‍ക്ക് പ്രവാസികളാല്‍ ഒരു കൈത്തങ്ങ് എന്ന ആശയം മുന്നോട്ടുവച്ചു കൊണ്ട് 2020 ല്‍ പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കി.
2021 ല്‍ എറണാകുളം ജില്ല കേന്ദ്രീകൃതമാക്കി സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം കേരളമാകെ വ്യാപിപ്പിച്ചു. കേരളത്തിലെ 8 ജില്ലകളില്‍ നിലവില്‍ പ്രവര്‍ത്തനം നടത്തുന്നു. മറ്റു ജില്ലകളില്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അതോടൊപ്പം പ്രവാസ ലോകത്തും പത്തേമാരിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളില്‍ നിന്നും നാട്ടിലെ കഷ്ടപ്പാടും, ബുദ്ധിമുട്ടും മാറ്റിയെടുക്കാം എന്ന വിശ്വാസത്തില്‍ ഈ പവിഴ ദീപില്‍ വന്ന് ജോലി ചെയ്യുന്ന കുറച്ചു പ്രവാസി മലയാളികള്‍ മനാമ MCMA ഹാളില്‍ ഒത്തുകൂടി പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്ററിന് രൂപം നല്‍കി. തുടര്‍ന്നുളള പ്രവര്‍ത്തനത്തിനായി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എക്‌സിക്യൂട്ടിവ് കമ്മറ്റി നിലവില്‍ വരുകയും ചെയ്തു.
ബഹ്‌റൈന്‍ പ്രവാസി മലയാളികള്‍ക്ക് ഈ സംഘടനയില്‍ അംഗമാകാന്‍ താല്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടേണ്ട നമ്പര്‍: മുഹമ്മദ് ഈറയ്ക്കല്‍ - +973 3726 3354