Image

അഗതികളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ച് ഫോമാ സൺഷൈൻ റീജിയൻ വിമൻസ് ഫോറം

Published on 24 May, 2024
അഗതികളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ച് ഫോമാ സൺഷൈൻ  റീജിയൻ വിമൻസ് ഫോറം

സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയും, വിശപ്പിന്റെ വിളി കാത്തുനില്‍ക്കുന്ന വീടുകളില്ലാത്ത അനാഥരായ അമേരിക്കയില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയും ഫോമാ സൺഷൈൻ റീജിയൻ വിമൻസ് ഫോറം  ഒത്തൊരുമിച്ച്, കൈയോടുകൈ ചേര്‍ത്ത് 'ഫീഡിങ് ദി ഹംഗ്രി' എന്ന പ്രോജക്ടുമായി മുന്നോട്ടുവന്നിരിക്കുകയാണ്. 20-ഓളം കുട്ടികള്‍ താമസിക്കുന്ന സെന്റ് അഗസ്റ്റിനിലുള്ള പോർട്ട് ഇൻ ദി സ്റ്റോം എന്നറിയപ്പെടുന്ന യൂത്ത് ഹോംലെസ്സ് ഷെല്‍ട്ടറില്‍ കഴിഞ്ഞ ദിവസമാണ് ഫോറം ആദ്യ പദ്ധതി ആരംഭിച്ചത്. ഷെല്‍ട്ടറില്‍ നിന്നും രണ്ട് കുട്ടികള്‍ ഗ്രാജ്വേറ്റ് ആകുന്ന ദിനം എന്നത് കൂടി പരിഗണിച്ചായിരുന്നു പ്രോഗ്രാം.

ഫോമാ സൺഷൈൻ  റീജിയൻ വിമൻസ് ഫോറത്തിന്റെ  നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സദ്യയാണ് പോർട്ട് ഇൻ ദി സ്റ്റോമിലെ അന്തേവാസികള്‍ക്കായി  ഒരുക്കിയത്. ഗ്രാജ്വേഷന് ഒപ്പം നടത്തിയ ഈ പ്രോഗ്രാം ആ രണ്ട് കുട്ടികളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന കാര്യം ഉറപ്പാണ്. അവരുടെ ചുണ്ടില്‍ പുഞ്ചിരി വിടരാന്‍ തങ്ങള്‍ കാരണമായി എന്നതില്‍ അഭിമാനിക്കുന്നതായി ഫോറം സെക്രട്ടറി സുനിത മേനോന്‍ പറഞ്ഞു. ഭാവിയിലും ഇത്തരം ഒട്ടനേകം പരിപാചടികളുടെ ഭാഗമായിക്കൊണ്ട് സമൂഹത്തില്‍ ന്നമയുടെ വിത്തുകള്‍ മുളപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമൻസ് ഫോറം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക