Image

നവ നേതൃത്വനിരയുമായി 'കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍'; റോബിന്‍ കുര്യാക്കോസ് പ്രസിഡണ്ട്, വിന്‍സന്റ് കുര്യന്‍ സെക്രട്ടറി, സനല്‍കുമാര്‍ ട്രഷറര്‍.    

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 25 May, 2024
നവ നേതൃത്വനിരയുമായി 'കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍'; റോബിന്‍ കുര്യാക്കോസ് പ്രസിഡണ്ട്, വിന്‍സന്റ് കുര്യന്‍ സെക്രട്ടറി, സനല്‍കുമാര്‍ ട്രഷറര്‍.    

കേംബ്രിഡ്ജ്: യു കെ യിലെ മുന്‍നിര മലയാളി സംഘടനകളിലൊന്നായ 'കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍' 2024 -2025 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നിരവധി വര്‍ഷങ്ങളായി സാമൂഹ്യ, സാംസ്‌കാരിക, കായിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി കേരളീയ പൈതൃകത്വത്തിനു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന സംഘടന എന്ന നിലയില്‍, കേംബ്രിഡ്ജ് മലയാളികള്‍ക്ക് അഭിമാനവും, യു കെ യില്‍ ഏറെ ശ്രദ്ധേയവുമായ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് 'കേംബ്രിഡ്ജ്  കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍'.

'സികെസിഎ' മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടിയ വാര്‍ഷീക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും ഏകകണ്ഠമായാണ് റോബിന്‍ കുര്യാക്കോസിനെ പ്രസിഡണ്ടായും, വിന്‍സന്റ് കുര്യനെ സെക്രട്ടറിയായും, സനല്‍ രാമചന്ദ്രനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തത്. പുതിയ ഭരണ സമിതിയില്‍ ജൂലി എബ്രഹാം വൈസ് പ്രസിഡണ്ടും, റാണി കുര്യന്‍ ജോ.സെക്രട്ടറിയും,  അനൂപ് ജസ്റ്റിന്‍ ജോ. ട്രഷററുമാണ്.


 
 അഡ്വ.ജോസഫ് ചാക്കോ, ജോസഫ് ചെറിയാന്‍, ജോര്‍ജ്ജ് പൈലി കുന്നപ്പിള്ളി, മാത്യു തോമസ്, അനില്‍ ജോസഫ്, പ്രശാന്ത് ഫ്രാന്‍സിസ്, റോയ് തോമസ്, റോയ് ആന്റണി, ടിറ്റി കുര്യാക്കോസ്, ജോസഫ് ആന്റണി, ജോസഫ് പേരപ്പാടന്‍, അരുണ്‍ പി ജോസ്, ഷെബി അബ്രാഹം, ഷാജി വേലായുധന്‍, സന്തോഷ് മാത്തന്‍, അഭിലാഷ് ജോസ്, ജിനേഷ് മാത്യു, അശ്വതി വാര്യര്‍, ജിസ്സ സിറില്‍, രഞ്ജിനി ചെല്ലപ്പന്‍, ജെമിനി ബെന്നി, ഷിജി ജെന്‍സണ്‍, ഡെസീന ഡെന്നിസ്, ഷിബു ജയിംസ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍മാരായി തെരഞ്ഞെടുത്തു. ഇവര്‍ വിവിധ സബ് കമ്മിറ്റിള്‍ക്ക് നേതൃത്വം നല്‍കും.  

'സികെസിഎ' മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ചിട്ടുള്ള മലയാളികള്‍ക്കായുള്ള ക്ഷേമകരമായ കര്‍മ്മ പദ്ധതികള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്‌ക്കാരിക പൈതൃകവും, ഭാഷാ പോഷണം, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക