Image

ഫോമാ ക്യാപിറ്റൽ റീജിയൻ അംഗങ്ങൾക്കു വേണ്ടി  ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു (പിപിഎം)

Published on 30 May, 2024
ഫോമാ ക്യാപിറ്റൽ റീജിയൻ അംഗങ്ങൾക്കു വേണ്ടി  ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു (പിപിഎം)

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) ക്യാപിറ്റൽ റീജിയൻ അംഗങ്ങൾക്കു വേണ്ടി ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. 

യുവാക്കൾക്കായി ശനിയാഴ്ച ദിവസങ്ങളിലാണ് ക്‌ളാസുകൾ. ഒഴുക്കോടെ മലയാളം സംസാരിക്കാൻ പരിശീലിപ്പിക്കും. കുട്ടികൾക്കുള്ള ക്ളാസുകളിൽ വായിക്കാനും എഴുതാനും സംസാരിക്കാനും പഠിപ്പിക്കും. സമയം രാവിലെ 10 മുതൽ 11 വരെയും 11 മുതൽ 12 വരെയും (EST).
 
തുടക്കത്തിൽ ക്ലാസുകൾ സൗജന്യമാണ്. സംഘടനയുടെ സാമൂഹ്യ വികസന പ്രതിബദ്ധത കണക്കിലെടുത്താണിത്.  ഭാവിയിൽ ചെറിയ തോതിൽ ഫീ ചുമത്തിയേക്കാം. എന്നാൽ സ്‌പോൺസർഷിപ് സാധ്യമാക്കി അത് ഒഴിവാക്കാനും ശ്രമിക്കും. ഈ സംരംഭത്തെ സഹായിക്കാൻ സ്‌പോൺസർഷിപ് ഏറ്റെടുക്കാൻ ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെയും ക്ഷണിക്കുന്നു. 

തിരുവനന്തപുരം സ്വദേശി സജിത്ത് സുദ്ധീന്ദ്രൻ ആണ് അധ്യാപകൻ. ഇപ്പോൾ അദ്ദേഹം ഗുരുവായൂരിലാണ് താമസം. കേരള സർവകലാശാലയിൽ നിന്നു മലയാളത്തിൽ എം എ ബിരുദം നേടിയ അദ്ദേഹം വർക്കല എസ് എൻ കോളജിൽ നിന്ന് ബി എഡും എടുത്തിട്ടുണ്ട്. കേരളത്തിലും ഗൾഫിലും അധ്യാപകൻ ആയിരുന്നു. 

ബന്ധപ്പെടുക: ഡോക്ടർ മധു നമ്പ്യാർ, madhunambiar1@gmial.com; 301-525-8522. 

Join WhatsApp News
ഫോമൻ 2024-05-30 17:12:12
മലയാളം മിഷനുമായി ചേർന്ന്‌ നടപ്പാക്കൽ വളരെ നന്നായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. മാതൃഭാഷയും സംസ്‌കാരവുമായുള്ള സവിശേഷബന്ധം നിലനിര്‍ത്താനും വരും തലമുറകളിലേക്ക് അത് പകര്‍ന്നുകൊടുക്കാനുള്ള ആഗ്രഹവും നിമിത്തം വളരെ ലളിതമായ വിധത്തില്‍ മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലയിടത്തും സംഘടിതമായും അല്ലാതെയും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് ഒരു ഏകീകൃത രൂപമോ ഘടനയോ ഉണ്ടായിരുന്നില്ല. വിവിധ മലയാളി സംഘടനകളുടെ പങ്കാളിത്തത്തോടെ ലോകമെമ്പാടും കേരള സര്‍ക്കാര്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. https://mm.kerala.gov.in/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക