ലണ്ടന്‍ : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടലിന് ഒഐസിസി യുകെ യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വന്‍ സ്വീകരണം നല്‍കി. ക്രോയ്ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍
ഒഐസിസി യു.കെ പ്രസിഡന്റ് മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി ബേബികുട്ടി ജോര്‍ജ്, വര്‍ക്കിംഗ് പ്രസിഡന്റ് സുജു ഡാനിയേല്‍, ഷൈനു മാത്യൂസ്, അപ്പ ഗഫൂര്‍, ഭാരവാഹികളായ റോണി ജേക്കബ്, സണ്ണി ലൂക്കോസ്, വില്‍സണ്‍ ജോര്‍ജ്, തോമസ് ഫിലിപ്പ്, സണ്ണിമോന്‍ മത്തായി, ബിനോ ഫിലിപ്പ്, സജു മണകുഴിയില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് നജീബ് അര്‍ക്കേഡിയ, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.