Image

യു കെയിൽ വിൻസൻഷ്യൻ ധ്യാന ശുശ്രുഷകൾ പത്താം വാർഷീക നിറവിൽ; ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും ജൂൺ 28-30 വരെ  സ്ലോവിൽ.

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 31 May, 2024
യു കെയിൽ വിൻസൻഷ്യൻ ധ്യാന ശുശ്രുഷകൾ പത്താം വാർഷീക നിറവിൽ; ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും ജൂൺ 28-30 വരെ  സ്ലോവിൽ.

ലണ്ടൻ: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും, ബൈബിൾ കൺവെൻഷൻ-രോഗശാന്തി- ആന്തരിക സൗഖ്യ- പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളിലൂടെ സൗഖ്യവും, ശാന്തിയും, വിശ്വാസവും പകർന്നു നൽകുന്ന വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ യു കെ യിൽ തിരുവചന ശുശ്രുഷകൾ ആരംഭിച്ചിട്ട് പത്തു വർഷങ്ങൾ പൂർത്തിയാവുന്നു. പത്താം വാർഷീകത്തിന്റെ നിറവിൽ യു കെ ഡിവൈൻ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിലായി ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും സ്ലോവിൽ വെച്ച് ജൂൺ 28,29,30 തീയതികളിലായി നടത്തുന്നതാണ്.  

വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ഗുരുവായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും നയിക്കുക. ജൂൺ 28 നു കൊങ്കിണിയിലും, 29 നു ഇംഗ്ലീഷിലും, സമാപന ദിനമായ 30 നു മലയാളത്തിലുമാവും രോഗശാന്തി ശുശ്രുഷകൾ നടത്തപ്പെടുന്നത്.  

'ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.നിങ്ങളുടെ അടുത്തേക്ക് വരും' (യോഹന്നാൻ 14 :18)

അനുരഞ്ജനത്തിന്റെയും, പ്രാർത്ഥനകളുടെയും വിശ്വാസ അന്തരീക്ഷത്തിൽ, തിരുവചനങ്ങളിലൂന്നിയുള്ള ധ്യാനവിചിന്തനങ്ങളിലൂടെ, സൗഖ്യദാതാവായ യേശുവിന്റെ സമക്ഷം ആയിരിക്കുവാനും, ദൈവിക ഇടപെടലിലൂടെ, അവിടുത്തെ സാന്നിധ്യവും ശക്തിയും ഉത്തേജിപ്പിച്ച്‌ അനുഗ്രഹങ്ങളും കൃപകളും രോഗശാന്തികളും പ്രാപിക്കുവാനുതകുന്ന അനുഗ്രഹവേദിയാവും സ്ലോവിൽ ഒരുങ്ങുക.  

പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് 2014 മാർച്ച് 16-നാണ് സതക്ക് രൂപതയുടെ ആർച്ച് ബിഷപ്പ് മാർ പീറ്റർ സ്മിത്ത്, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്റർ ഉദ്ഘാടനം ചെയ്യുന്നത്. അതിനു  മുമ്പ് സെൻ്റ് അഗസ്റ്റിൻസ് ആശ്രമമായിരുന്നിടത്താണ് വിൻസെൻഷ്യൻ സഭ ഡിവൈൻ സെന്റർ ആരംഭിക്കുന്നത്.

'ബ്രിട്ടനിലെ ജനങ്ങളിൽ ഒരു പുതിയ ആത്മീയ തരംഗം കൊണ്ടുവരുമെന്ന തൻ്റെ തീക്ഷ്ണമായ പ്രത്യാശ' ഉദ്ഘാടന വേളയിൽ ആർച്ച് ബിഷപ്പ് പ്രതീക്ഷ പങ്കു വെച്ചിരുന്നു.'യുകെ യിലെ ക്രൈസ്തവ സഭയുടെ പിറവിയെടുത്ത റാംസ്ഗേറ്റിൽ നിന്നാണ് പുനർ-സുവിശേഷവൽക്കരണം ആരംഭിക്കേണ്ടത് എന്നത് ദൈവ നിശ്ചയമാണെന്നും' അന്ന് പിതാവ് പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക