Image

കർണ്ണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നു; വിവാദ ആരോപണത്തിൽ തിരുത്തുമായി ഡി.കെ ശിവകുമാർ

Published on 01 June, 2024
കർണ്ണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നു; വിവാദ ആരോപണത്തിൽ തിരുത്തുമായി ഡി.കെ ശിവകുമാർ

കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നുവെന്ന ആരോപണത്തില്‍ തിരുത്തുമായി കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സര്‍ക്കാരിനെ താഴെയിറക്കാനായി കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നായിരുന്നു ശിവകുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. 

എന്നാല്‍ ക്ഷേത്രത്തില്‍ അല്ലെന്നും, ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയാണ് ബലി നടന്നതെന്നുമാണ് അദ്ദേഹം തിരുത്തല്‍ വരുത്തിയിരിക്കുന്നത്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെ വച്ചാണ് മൃഗബലി നടന്നതെന്നും, സ്ഥലം വ്യക്തമാകാന്‍ വേണ്ടിയാണ് താന്‍ ക്ഷേത്രത്തിന്റെ പേര് പറഞ്ഞതെന്നും ശിവകുമാര്‍ വിശദീകരിച്ചു.

അതേസമയം ശിവകുമാറിനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. കേരളത്തിന്റെ സാംസ്‌കാരികതയെ പരിഹസിക്കുന്നതിന് വേണ്ടി ഡി.കെ ശിവകുമാര്‍ വര്‍ഗീയ നിലപാട് സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ ഗോവിന്ദന്‍, അത്തരത്തിലുള്ള ഒരു പൂജയും
രാജരാജേശ്വരി ക്ഷേത്രത്തിലില്ല എന്നും  വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക