Image

ഫോമ മലയാള ഭാഷയും സാഹിത്യവും വളർത്താൻ പദ്ധതികൾ ചർച്ച ചെയ്യുന്നു (പിപിഎം) 

Published on 02 June, 2024
ഫോമ മലയാള ഭാഷയും സാഹിത്യവും വളർത്താൻ പദ്ധതികൾ ചർച്ച ചെയ്യുന്നു (പിപിഎം) 

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) 2024-2026 നാഷനൽ എക്സിക്യൂട്ടീവിലേക്കു മത്സരിക്കുന്നവരോട് മലയാള ഭാഷയും സാഹിത്യവും വളർത്താൻ എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യം മുൻ ഭാഷാ-വിദ്യാഭ്യാസ കമ്മിറ്റി മെംബർ അമ്മു സക്കറിയ ഉന്നയിച്ചു. 

സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ തുടക്കത്തിലാണ് ഈ ചോദ്യം ഉയർന്നു വന്നത്. ആർ വി പി ഡൊമിനിക് ചാക്കോനാൽ, നാഷനൽ കമ്മിറ്റി മെംബർ ബിജു ജോസഫ്, ദീപക് അലക്സാണ്ടർ, സെക്രട്ടറി സിജു ഫിലിപ്പ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. 

സ്ഥാനാർഥികളിൽ ആർക്കും മറുപടി പറയാമെന്നു സംഘാടകർ പറഞ്ഞു. 

ജനറൽ സെക്രട്ടറി സ്ഥാനാർഥി എന്ന നിലയ്ക്ക് ഡോക്ടർ മധു നമ്പ്യാർ പ്രതികരിച്ചു. ഭാഷാ-സാഹിത്യ പരിപാടികൾ നേതാക്കൾ പരിപോഷിപ്പിക്കണമെന്നു അദ്ദേഹം നിർദേശിച്ചു. ദീർഘകാല ഓൺലൈൻ മലയാളം ക്ലാസുകൾ തുടങ്ങണം. ആദ്യത്തേത് വായിക്കാനും എഴുതാനും സംസാരിക്കാനും പഠിപ്പിക്കുന്നത്. മറ്റൊന്നു സംസാരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ഈ ലക്‌ഷ്യം വച്ച് ഫോമാ ക്യാപിറ്റൽ റീജിയൻ ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ ക്ലാസുകൾ ആരംഭിക്കുന്നുണ്ട്. 

ക്ലാസുകൾ റെക്കോർഡ് ചെയ്യാനും നമ്പ്യാർ ഉദ്ദേശിക്കുന്നു. 

സാഹിത്യ ഉത്സവങ്ങൾ സംഘടിപ്പിക്കാനും നമ്പ്യാർ നിർദേശിച്ചു. 

FOMAA discusses promotion of Malayalam 

ഫോമ മലയാള ഭാഷയും സാഹിത്യവും വളർത്താൻ പദ്ധതികൾ ചർച്ച ചെയ്യുന്നു (പിപിഎം) 
Join WhatsApp News
Jayan varghese 2024-06-02 16:30:37
ലോക സാഹിത്യത്തിൽ ( പ്രത്യേകിച്ചും അമേരിക്കയിൽ ) പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളിൽ നിന്ന് ആവശ്യമായവ തെരഞ്ഞെടുത്ത് അവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു ലാഭേച്ഛയില്ലാതെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുക എന്നത് ഭാഷയും സാഹിത്യവും വളർത്താൻ സഹായകമായിരിക്കും.
മാമൻ കോട്ടയം 2024-06-02 17:01:06
പലകയും, പൊന്നാടയും മടുത്തു. കാശു കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു. ആ കാശുകൊടുത്തു ഒരു സാഹിത്യ അക്കാദമി അവാർഡ് മേടിക്കാമായിരുന്നു ഫോമയിൽ ഉള്ളവർക്ക് കാശു ഒരു വലിയ പ്രശ്നം അല്ലെന്നറിയാം. നിങ്ങൾക്ക് വേണ്ടത് പേരും പ്രശ്തിയുമല്ലേ. അത് നിങ്ങൾ എടുത്തോ കാശു തന്നാൽ സാഹിത്യത്തെ ഞങ്ങൾ കൊച്ചുകുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കികൊള്ളാം. മാഗ്‌ളീഷും പഠിപ്പിക്കാം. ഇടയ്ക്ക് മലയാളം മരിച്ചാൽ മംഗ്ളീഷ് പറഞ്ഞെങ്കിലും കേരളത്തിൽ ഉള്ളവരോട് സംസാരിക്കാമല്ലോ.
vayanakaaran 2024-06-02 19:22:58
എഴുത്തുകാരൊക്കെ പെൻഷൻപ്പറ്റി. ആരാണ് ഇപ്പോൾ എഴുതുന്നത്. അഥവാ എഴുതിയാൽ തന്നെ ആരും വായിക്കാനില്ല. പുതിയ തലമുറക്ക് മലയാളം അറിയില്ല . ഇപ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് സീനിയർ സിറ്റിസൺ എന്ന പേരിൽ അറിയപ്പെടുന്ന തല മൂത്ത (നരച്ച) ആളുകളുടെ ക്ഷേമം തേടലാണ്. സാഹിത്യം എന്ന പേരിൽ നാട്ടിലെ കുറെ എഴുത്തുകാർ കള്ളടിച്ചും കോഴിക്കാൽ കടിച്ചും സുഖിക്കുമെന്നല്ലാതെ അമേരിക്കൻ മലയാള സാഹിത്യത്തിന് ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ല.അതുകൊണ്ട് കിഴവന്മാരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യൂ.
Observer 2024-06-02 20:15:48
അമേരിക്കയിലെ പൊട്ടൻ മലയാള സായിത്യത്തിൽ ആർക്കാണ് താല്പര്യം? ആർക്കാണ് ഈ പൈങ്കിളി കഥകളും കവിതയുമൊക്കെ വായിച്ചു സമയം കളയേണ്ടത്? കുറച്ചുപേരു കൂടി അന്ന്യോന്യം പുറം ചൊറിഞ്ഞു പലകയും പൊന്നാടയും കൊടുത്തു കളിക്കുന്നു!
John P. 2024-06-02 23:28:21
സാമൂഹ്യ സേവനം കളഞു ഇനി സഹിത്യ സേവനമായൊ? കെല്ക്കാന് ഒരു സുഖം! ചീപ് ആയ ഫോട്ടോ-പബ്ലിസിറ്റിയില് നിന്ന്‌ ബുദ്ധിജീവികളുടെ രംഗതെക്കുള്ള മാറ്റം സന്തൊഷകരമായ ഒരു സ്വപ്നം . ഇപ്പോൾ ഔപചാരിക കാലാവധി കഴിഞ്ഞു lame duck അവസ്തയിലല്ലെ? അപ്പൊള്‍ അതെങനെ യാഥാർത്യമാകും? മലയാളി സമൂഹത്തിനു സുവര്ണ ഭാവി വാഗ്‌ദാനം ചെയ്തുകൊണ്ടു പുതിയ സ്ഥാനാർഥികൾ രംഗത്തിറംഗിക്കൊണ്ടിരിക്കുന്ന സമയത്തു lame duckinu എന്തു ചെയ്യുവാൻ കഴിയും? ഏതായാലും ഒരു പ്രഹസന വാർത്ത കൂടി publish ആയി. ഏതായാലും ഓൺലൈൻ ക്ലാസ്സിനു വേണ്ടി കാത്തിരിക്കുന്നു. പതിനായിരക്കനക്കിനു വരുന്ന മലയാളി-അമേരിക്കൻ കുട്ടികളെ മലയാളം പഠിപ്പിക്കുവാനുള്ള ആഗ്രഹം നല്ലതു തന്നെ.
Raju Mylapra 2024-06-03 02:04:41
അമേരിക്കയിൽ ജനിച്ചു, ഇവിടെ വളരുന്ന, ഒരു പക്ഷേ ഇനി ഒരിക്കൽപോലും കേരളത്തിലേക്ക് പോകുവാൻ സാദ്ധ്യതയില്ലാത്ത, മൂന്നും, നാലും തലമുറയിൽപ്പെട്ട മലയാളി പാരമ്പര്യമുള്ള കുട്ടികളെ, ക്ഷ, ണ്ണ, ഋ പഠിപ്പിച്ചതു കൊണ്ട് യാതൊരു ഗുണവുമില്ലെന്നാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. അവർക്കു ഒരു 'must read' ആയ കൃതികൾ ഒന്നും മലയാളത്തിൽ ഇല്ല. ആകപ്പാടെ നാലും മൂന്നും ഏഴു പേര് വായിക്കുന്ന മലയാളത്തിന് ലോക സാഹിത്യമണ്ഡലത്തിൽ വലിയ സ്ഥാനമൊന്നുമില്ല. സായ്ഹ്നസന്ധ്യയിലേക്കു കടന്നു കഴിഞ്ഞിരിക്കുന്ന അമേരിക്കൻ മലയാള സാഹിത്യം ഈ തലമുറയോടു കൂടി അവസാനിക്കും. കാലത്തെ അതിജീവിക്കുന്ന ഒരൊറ്റ കൃതി പോലും ഇവിടെ ഉണ്ടായിട്ടില്ല. ദേശീയ സംഘടനകൾ വെറുതെ ഇതിനു വേണ്ടി സമയം കളഞ്ഞു നമ്മുടെ കൊച്ചു കുട്ടികളെ confuse ആക്കരുത്. പിന്നെ ഒരു ഗുണമുള്ളത് ഇലക്‌ഷനു മുൻപ് നടത്തുന്ന വാഗ്ദാനങ്ങൾ ഒന്നും തന്നെ follow-up ചെയ്യുന്ന ഒരു പരിപാടി നമ്മുക്കില്ല എന്നുള്ളതാണ്. പതിവ് പോലെ, കൊടുക്കുന്ന കടലാസിന്റെ പോലും വിലയില്ലാത്ത ഏതെങ്കിലും അവാർഡുകൾ നൽകി ഇവിടെയുള്ള സാഹിത്യകാരന്മ്മാരെ ആദരിച്ചു നമ്മുക്കു മുന്നോട്ടു പോകാം. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട മറ്റു വലിയ വലിയ കാര്യങ്ങൾ LANA പോലുള്ള വൃദ്ധസാഹിത്യ സംഘടനകൾ നോക്കിക്കൊള്ളും. ഒന്നും തോന്നരുത്. ഒരു അഭിപ്രായം പറഞ്ഞെന്നു മാത്രം.
Octogenarian 2024-06-03 03:29:30
വൃദ്ധന്മാർ എങ്ങനെയെങ്കിലും സമയം കളയണ്ടേ. അമേരിക്കയിൽ ആദ്യമായി കാലുകുത്തിയ സമയം അതൊരു സമയമായിരുന്നു. മാവേലി നാട്വാണകാലം പോലെ റിപ്പബ്ലിക്കനും ഡെമോക്രാറ്റ്‌സും എല്ലാവരും ഒരു കാട്ടിലെല്ലേ കിടന്നത്. ആരും പ്രസവിച്ചില്ല ഒന്നും പ്രറഞ്ഞും കേട്ടില്ല. ഇന്നതാണോ. ഒരുത്തനും ഒരുത്തനെ കണ്ടുകൂടാ . ലാനയിൽ ഒരുമിച്ചു കൂടിയിരുന്നു മലയാളത്തിലെ സുവർണ്ണ കാലത്തെക്കുറിച്ചു പറയുമ്പോൾ ഹോ എന്നാ പറയാനാ ദേഹം മുഴുവൻ കുളിരുകോരുന്നു ആർക്കും മത്സരമില്ല. ഒരു മലയാളിക്ക് മറ്റൊരു മലയാളിയേ കാണുമ്പോൾ ഉമ്മകൊടുക്കാൻ ത്തൊനുംമായിരുന്നു . ഇന്ന് അതാണോ. കീരീം പാമ്പുംപോലെയാണ്. ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. പൊന്നാടയും പലകയും തന്നു നമ്മളെ ശാന്തരായ്ക്കും.
Dr. Nambiar 2024-06-03 14:30:49
രാജു മൈലപ്രയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ജനിക്കുംപ്പോൾ തന്നെ ഐഫോണും കൈയിൽ പിടിച്ചുകൊണ്ടു വരുന്ന കുട്ടികളെ മലയാളം പഠിപ്പിച്ചത് കൊണ്ട് എന്ത് കാര്യം. അവർക്കു അതുകൊണ്ടു വല്ല പ്രയോജനവുമുണ്ടോ. ഇതിലും വലിയ ആവേശത്തോടു കൂടു ഇറങ്ങിയ പലരും ഇപ്പോൾ വാലും ചുരുട്ടി മാളത്തിൽ ഒളിച്ചു. വെറുതെ വാർത്ത വരുത്തണമെങ്കിൽ മറ്റു എന്തെല്ലാം പണിയുണ്ട്. ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ 'monkey syndrome' എന്ന് പറഞ്ഞത് ശരിയാണ്. ഓരോ പേരും പറഞ്ഞു ഓരോരുത്തര് അവസാനം വരെ കടിച്ചു തൂങ്ങി കിടക്കും. മലയാളം പഠിപ്പിക്കണെമെന്നു നിർബന്ധമുള്ള മാതാപിതാക്കൾ അത് ചെയ്തു കൊള്ളും. ഇതിലും വലിയ പെരുന്നാള് വന്നിട്ടും ബാപ്പ പള്ളിയിൽ പോയിട്ടില്ല.
Sudhir Panikkaveetil 2024-06-03 18:21:13
പുതിയ തലമുറക്ക് മലയാളം അല്ല ബംഗാളിയാണ് ആവശ്യം. കേരളത്തിലേക്ക് അപ്പൂപ്പന്മാരുടെ താടി തേടി ചെല്ലുന്ന കൊച്ചുമക്കളെ ബാബു മുഷായി തുമ്മി കി ചാവേ എന്നായിരിക്കും അവിടത്തെ ജനങ്ങൾ സംബോധന ചെയ്യുക. എന്റെ അറിവിൽ മൂന്നു ദശാബ്ദത്തോളം അമേരിക്കൻ മലയാളികളെ നർമ്മ രചനകളെകൊണ്ട് കുടെ കുടെ ചിരിപ്പിച്ച ശ്രീ മൈലാപ്രയെ ആരും അംഗീകരിച്ചു കണ്ടില്ല. നാട്ടിലും അദ്ദേഹത്തിനെ പ്രവാസി വിദൂഷകൻ (humorist) എന്ന് പരിചയപ്പെടുത്താനും ആളില്ല. നാട്ടിലെ തമ്പുരാക്കന്മാർക്ക് കള്ളും, കുഴിമന്തിയും കൊടുത്ത് ഒരുമാതിരി ആത്മസംതൃപ്തി നേടുന്നവരെ നമ്മൾ കാണുന്നു. ദീർഘനാളായി മലയാള ഭാഷക്ക് ഗണ്യമായ സംഭാവനകൾ ചെയ്യുന്നവരെ കാണാതെ എന്ത് പരിപോഷണമാണാവോ ഉദ്ദേശ്ശിക്കുന്നത്.
Monkey Syndrome 2024-06-03 22:28:28
This "Monkey Syndrome" is also the order of Malayalee churches of their officials in US
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക