Image

ഷിനു ജോസഫ് ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി മത്സരിക്കുന്നു

Published on 04 June, 2024
ഷിനു ജോസഫ് ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി മത്സരിക്കുന്നു

ന്യൂയോര്‍ക്ക്:  നിലവിലെ നാഷണല്‍ കമ്മിറ്റി അംഗവും, മുന്‍ ഫോമാ ട്രഷററുമായ ഷിനു ജോസഫ് 2024- 26 വര്‍ഷത്‌തെ ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി മത്സരിക്കുന്നു. ഫോമയുടെ കര്‍മ്മനിരതനായ മുന്നണി പോരാളിയായ ഷിനു, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ്.

നിലപാടുകളിലെ വ്യക്തതയും, തെളിവാര്‍ന്ന പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഷിനു ജോസഫ് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. സുഹൃദ് ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുമ്പോഴും നിലപാടുകളില്‍ വെള്ളംചേര്‍ക്കാന്‍ ഷിനു തയാറല്ല. അതുകൊണ്ടുതന്നെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ഷിനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഫോമയെ സ്‌നേഹിക്കുന്നവര്‍ പരക്കെ സ്വാഗതം ചെയ്യുന്നു.

ഫോമ ഭരണഘടനയില്‍ മികച്ച അറിവുള്ള ഷിനു ജോസഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി വരുന്നതിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായി എംപയര്‍ റീജിയന്‍ ആര്‍.വി.പി ഷോളി കുമ്പിളുവേലി പറഞ്ഞു. അതുപോലെ തന്നെ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ബെറ്റി ഉമ്മന്‍, ടീനാ ആശിഷ് എന്നിവരും ഷിനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

 

Join WhatsApp News
ജോജൻ 2024-06-04 23:20:30
ഒരു മീറ്റിംഗ് എങ്ങിനെ കുളമാക്കാം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുത്ത കക്ഷിയാണ്. ഈ അവസരത്തിൽ ഫോമായെ ഉപദേശിക്കാൻ ഇദ്ദേഹത്തെക്കാൾ മികച്ച വ്യക്തി ഇപ്പോൾ ഫോമായിലില്ല. ഇദ്ദേഹത്തെ ദയവായി ജയിപ്പിക്കണം.
കമ്മിറ്റി 2024-06-07 01:57:48
തുടർച്ചയായി നാലാം തവണയും കമ്മിറ്റിയിൽ വരാനുള്ള സൈക്കോളോജിക്കൽ മൂവ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക