Image

സ്പോർട്സ് ഫോമയുടെ പ്രവർത്തനങ്ങളിൽ പ്രധാനമാവണമെന്നു മധു നമ്പ്യാർ (പിപിഎം)

Published on 05 June, 2024
 സ്പോർട്സ് ഫോമയുടെ പ്രവർത്തനങ്ങളിൽ പ്രധാനമാവണമെന്നു മധു നമ്പ്യാർ (പിപിഎം)

ഫോമയുടെ ഭാവി പ്രവർത്തനങ്ങളിൽ സ്പോർട്സിനു ഗണ്യമായ പ്രാധാന്യം നൽകണമെന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്ന ഡോക്ടർ മധു നമ്പ്യാർ അഭിപ്രായപ്പെട്ടു. ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി നിറയെ യുവതയെ ആകർഷിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവരുടെ ഉത്സാഹവും ഊർജവും സ്പോർട്സ്മാൻഷിപ്പും അഭിനന്ദനീയം ആയിരുന്നു.

യുവ തലമുറയുടെ വികാസത്തിനു നിരവധി അവസരങ്ങൾ ഉണ്ടാവണം. ടൂർണമെന്റിൽ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികൾ സംസ്കരികവും പ്രാദേശികവുമായ അതിർത്തികൾ കടന്നു നിൽക്കുന്നു.

ജനങ്ങളെ ഒന്നിപ്പിക്കുന്ന മാധ്യമമാണ് സ്പോർട്സ്. ഫോമയിൽ അത് യുവതലമുറയുടെ സഹകരണം ഉറപ്പാക്കാൻ സഹായിക്കുമെന്നു നമ്പ്യാർ പറഞ്ഞു. പല മേഖലകളിലും സ്പോർട്സ് പരിപാടികൾ സംഘടിപ്പിച്ചു ഫോമയ്‌ക്കു ഊർജസ്വലതയുള്ള യുവ തലമുറയെ വികസിപ്പിച്ചെടുക്കാൻ കഴിയും.  

Sports can help FOMAA develop youth power

 

 സ്പോർട്സ് ഫോമയുടെ പ്രവർത്തനങ്ങളിൽ പ്രധാനമാവണമെന്നു മധു നമ്പ്യാർ (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക