Image

ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ച് ഡൽഹി, ബോംബെ ഐഐടികൾ ; ലോകത്തെ മികച്ച സർവകലാശാലാ ലിസ്റ്റിൽ ഇര് ഐഐടികളും

Published on 05 June, 2024
ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ച് ഡൽഹി, ബോംബെ ഐഐടികൾ ; ലോകത്തെ മികച്ച സർവകലാശാലാ ലിസ്റ്റിൽ ഇര് ഐഐടികളും

ന്യൂഡല്‍ഹി: ലോകത്തെ മികച്ച 150 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബോംബെ ഐഐടിയും ഡല്‍ഹി ഐഐടിയുമാണ് ഇന്ത്യയ്ക്ക് അഭിമാന നേട്ടമായി പട്ടികയില്‍ ഇടംപിടിച്ചത്. 13-ാം തവണയും അമേരിക്കയിലെ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി ക്യൂഎസ് ലോക സര്‍വകലാശാല റാങ്കിങ് വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഐഐടി ബോംബെ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 149-ാം റാങ്കിലായിരുന്നു ഐഐടി ബോംബെ. ഇത്തവണ 31 സര്‍വകലാശാലകളെ മറികടന്ന് 118-ാം സ്ഥാനത്ത് എത്തി. നേരത്തെ മികച്ച 150 സര്‍വകലാശാലകളുടെ പട്ടികയുടെ പുറത്തായിരുന്നു ഐഐടി ഡല്‍ഹി. ഇത്തവണ 47 സര്‍വകലാശാലകളെ മറികടന്ന് 150-ാം സ്ഥാനത്ത് എത്തിയാണ് ഐഐടി ഡല്‍ഹി നില മെച്ചപ്പെടുത്തിയത്. ലണ്ടൻ ആസ്ഥാനമായുള്ള ഉന്നത വിദ്യാഭ്യാസ അനലിസ്റ്റായ ക്യൂഎസ് (Quacquarelli Symonds) ആണ് റാങ്കിംഗ് പ്രസിദ്ധീകരിച്ചത്.

ബിരുദപഠനം കഴിഞ്ഞ് ജോലി നേടിയ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ 44-ാം റാങ്ക് നേടി ഡല്‍ഹി സര്‍വകലാശാലയും അഭിമാനമായി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ നേടിയ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് ഏഷ്യയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ജപ്പാനും ചൈനയുമാണ് മുന്നില്‍.

മികച്ച 400 സര്‍വകലാശാലകളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍ കൂടി ഇടംനേടി. ഡല്‍ഹി സര്‍വകലാശാലയും (328-ാം റാങ്ക്) അണ്ണാ സര്‍വകലാശാലയുമാണ്(383-ാം റാങ്ക്) അഭിമാന നേട്ടം കൈവരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക