സ്റ്റീവനേജ് : ഇന്ത്യന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനങ്ങള്‍ ഒത്തുകൂടിയിരുന്ന് ടീവിയില്‍ കണ്ടുകൊണ്ടും, ചര്‍ച്ച ചെയ്തും, ഓരോ മുന്നേറ്റങ്ങളുടെയും ആഹ്ളാദം പങ്കിട്ടും സ്റ്റീവനേജിലെ കോണ്‍ഗ്രസ്സുകാര്‍ 'ജനവിധി' ആഘോഷമാക്കി. ഇന്ത്യയുടെ ഭാവി അറിയുന്ന നിര്‍ണ്ണായക ദിനത്തില്‍ അവധിയെടുത്തും മധുരം പങ്കിട്ടും കോണ്‍ഗ്രസ്സിന്റെ കൊടികളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയും ചേര്‍ത്തു പിടിച്ചാണ് ഓരോ നിമിഷങ്ങളും ആവേശപൂര്‍വ്വം കോണ്‍ഗ്രസ്സ് വികാരം കൊണ്ടാടിയത്.
ഇന്ത്യയുടെ ജനാധിപത്യ- മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ജനവിധിയെ ആഘോഷമാക്കുകയും, രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ചിന്തകള്‍ക്കും, നേതൃത്വത്തിനും അംഗീകാരവും പിന്തുണയും നല്‍കിയ ഇന്ത്യന്‍ ജനതയ്ക്കുള്ള നന്ദിയും കടപ്പാടും അര്‍പ്പിച്ചാണ് ആഹ്‌ളാദ ആഘോഷം പിരിഞ്ഞത്.
ഐഒസി കേരളാ ചാപ്റ്റര്‍ നാഷണല്‍ പ്രസിഡണ്ട് സുജു കെ ഡാനിയേല്‍, ഐഒസി സൗത്തിന്ത്യന്‍ വക്താവും കോര്‍ഡിനേറ്ററുമായ അജിത് മുതലയില്‍, ഐഒസി മഹാരാഷ്ട്രാ ചാപ്റ്റര്‍ ലീഡര്‍ അവിനേഷ് ഷിന്‍ഡെ അപ്പച്ചന്‍ കണ്ണഞ്ചിറ, സാംസണ്‍ ജോസഫ്, അജിമോന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ജിമ്മി ജോര്‍ജ്ജ്, സിജോ ജോസ്, ഷൈന്‍, ജിനേഷ് ജോര്‍ജ്ജ്, ജേക്കബ്, ജോണി കല്ലടാന്തിയില്‍, സോജി കുരിക്കാട്ടുകുന്നേല്‍, ആദര്‍ശ്, മെല്‍വിന്‍, തോംസണ്‍, സോയിമോന്‍, ടിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഐഒസി യുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ പുലര്‍ച്ചെ തന്നെ വന്ന പ്രതീക്ഷാനിര്‍ഭരമായ വിജയവാര്‍ത്തകളുടെ ആവേശത്തോടൊപ്പം ഒത്തുകൂടി വീക്ഷിക്കുന്നതിനെത്തിയ കോണ്‍ഗ്രസ്സുകാര്‍ ആഘോഷ സമാപനം ചെണ്ടമേളത്തോടെയാണ് നടത്തിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും,സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഗാര്‍ഗെക്കും, സുധാകരനും അടക്കം നേതാക്കള്‍ക്ക് ജയ് വിളിച്ചും നൃത്തച്ചുവടുകളുമായി കൊടികളുമേന്തിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സന്തോഷം പങ്കിട്ടു.
രാജ്യത്തിന്റെ സുസ്ഥിരതക്കും, ജനഹിതത്തിനനുകൂലവും അവരുടെ പ്രതീക്ഷകള്‍ പൂവണിയിക്കുവാനും ഇതര മുന്നണിയില്‍ നിന്നും ജനാധിപത്യ സംഘടനകള്‍ 'ഇന്‍ഡ്യ' മുന്നണിയോടൊപ്പം അണിചേരുമെന്ന പ്രതീക്ഷ പങ്കുവെച്ചും, 'ഇന്‍ഡ്യ' മുന്നണിക്ക് ആശംസകളും നേര്‍ന്നാണ് യോഗം പിരിഞ്ഞത്. സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.