Image

ഡോ. ജെയ്‌മോൾ ശ്രീധർ: അമേരിക്കയിൽ നിന്ന് ലോക കേരള സഭയിലെ വനിതാ സാന്നിധ്യം

ജോസഫ് ഇടിക്കുള Published on 06 June, 2024
ഡോ. ജെയ്‌മോൾ ശ്രീധർ: അമേരിക്കയിൽ നിന്ന് ലോക കേരള സഭയിലെ വനിതാ സാന്നിധ്യം

ഫിലഡൽഫിയ : ഫോമാ ജോയിന്റ് സെക്രട്ടറിയും അമേരിക്കയിലെ സാമൂഹിക,സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വനിതാ സാന്നിധ്യവുമായ ഡോക്ടർ ജെയ്‌മോൾ ശ്രീധർ ലോക കേരള സഭയിൽ പങ്കെടുക്കുന്നു, ആദ്യമായാണ് അമേരിക്കയിൽ നിന്ന് ഒരു വനിത ഫോമാ എന്ന ബൃഹത്തായ സംഘടനയെ പ്രതിനിധീകരിച്ചു ലോക കേരള സഭയിൽ എത്തുന്നത്,

വരുന്ന ജൂൺ 13 മൂതൽ 15 വരെയാണ് ലോക കേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്തു വച്ച് നടത്തപ്പെടുന്നത്,ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികൾ ഈ പരിപാടികളിൽ പങ്കെടുക്കും, ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നും 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നാം ലോക കേരള സഭയിലെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, കേരള മൈഗ്രേഷന്‍ സര്‍വ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 13 - ന് നിര്‍വ്വഹിക്കും. കേരള നിയമസഭ സ്പീക്കര്‍ എ എന്‍ എംസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൈഗ്രേഷന്‍ സര്‍വ്വേയുടെ ഭാഗമായുളള സെമിനാറും തുടര്‍ന്ന് ചേരും. 



ലോക കേരള സഭയുടെ ന്യൂ യോർക്കിൽ നടന്ന സമ്മേളനത്തിലെ പ്രധാന സംഘാടകരിലൊരാളും രജിസ്ട്രേഷൻ കമ്മറ്റിയിലെ പ്രമുഖ സാന്നിധ്യവുമായിരുന്നു ഡോക്ടർ ജെയ്‌മോൾ ശ്രീധർ, കഴിഞ്ഞ വർഷം നടത്തപ്പെട്ട ഫോമാ സമ്മർ റ്റു കേരളയുടെ ഭാഗമായി അമേരിക്കയിലെ ഹൈ സ്കൂൾ, കോളേജ് കുട്ടികളുമായി തിരുവനന്തപുരത്തു സംഘടിപ്പിച്ച പരിപാടികളുടെ പ്രധാന സംഘാടകയായിരുന്നു ഡോക്ടർ ജെയ്‌മോൾ, അമേരിക്കയിൽ നിന്നുള്ള വിദ്യാർഥികളുടെ സംഘവുമായി ക്ലിഫ് ഹൗസിൽ ഫോമാ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും സമ്മർ റ്റു കേരളയുടെ ഭാഗമായി ഫോമാ സംഘടിപ്പിച്ചിരുന്നു, 
കേരളത്തിൽ നിന്ന് അമേരിക്കൻ സ്വപ്നങ്ങളുമായി കുടിയേറിയ മലയാളികളുടെ പ്രതിനിധിയായി, പ്രത്യേകിച്ച് ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന മലയാളിയുടെ പ്രതിനിധിയായിട്ട്‌ ലോക കേരളസഭയിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോക്ടർ ജെയ്‌മോൾ പ്രതികരിച്ചു, ജൂണ്‍ 13ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക. 

 



എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍- കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവരണങ്ങള്‍ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. 



അമേരിക്കൻ മലയാളികളുടെ കേരള ഗവൺമെന്റുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പാലാ മരങ്ങോട്ടു പള്ളി സ്വദേശിയായ ഡോക്ടർ ജെയ്‌മോൾ അറിയിച്ചു, പെൻസിൽവാനിയ ഫിലാഡൽഫിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ കലയുടെ മുൻ പ്രസിഡന്റു കൂടിയാണ് ജെയ്‌മോൾ ശ്രീധർ, ഭർത്താവ് ഐ ടി കൺസൽട്ടൻറ് സുജിത് ശ്രീധർ, രണ്ടു കുട്ടികൾ, സിദ്ധാർഥ്‌ ശ്രീധർ, ശ്രേയസ് ശ്രീധർ.

വാർത്ത : ജോസഫ് ഇടിക്കുള
 

ഡോ. ജെയ്‌മോൾ ശ്രീധർ: അമേരിക്കയിൽ നിന്ന് ലോക കേരള സഭയിലെ വനിതാ സാന്നിധ്യം
ഡോ. ജെയ്‌മോൾ ശ്രീധർ: അമേരിക്കയിൽ നിന്ന് ലോക കേരള സഭയിലെ വനിതാ സാന്നിധ്യം
Join WhatsApp News
ramu kuriatt 2024-06-06 19:21:37
മനുഷ്യരെ പറ്റിക്കുന്ന ധൂർത്തടിക്കുന്ന ഇത്തരം നാണംകെട്ട പരിപാടികളിൽ പോകുന്നതും മറ്റും ഒരു യോഗ്യതയായി പരിഗണിക്കരുത്. ഉള്ള വില പോലും പോകുന്ന പരിപാടിയാണിത്.
LokaMalayali 2024-06-06 21:27:40
ഇതോടുകൂടി അമേരിക്കൻ മലയാളികളുടെ എല്ലാ നീറുന്ന പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവുന്നതാണ്. ലോകകേരളസഭ - നാട്ടിലെ പാവപ്പെട്ട taxpayer-യുടെ ചിലവയിൽ ഫൈവ് സ്റ്റാർ ഹോട്ടെലിൽ ഉണ്ട് ഉറങ്ങി ഇവർ എല്ലാം പരിഹരിക്കുന്നതാണ്.. ഇങ്ങനെയുള്ള വാർത്തകളിൽ നിറയുക എന്നതാണ് ഹൈലൈറ്റ്. കഴിഞ്ഞ മൂന്ന് ലോകസഭകൾ കൊണ്ട് എന്ത് നേട്ടം ആണ് സാധാരണ പ്രവാസികൾക്ക് ലഭിച്ചത് എന്ന് വെറുതെ ഒന്ന് ചിന്തിച്ചാൽ ഈ ധൂർത്തിന്റെ ആഴം അറിയാൻ കഴിയും.. കാട്ടിലെ തടി, തേവരുടെ ആന... വലിയെടാ വലി .
Waste and Looting 2024-06-06 22:20:12
Waste and looting of the taxpayers money as usual by the present Kerala government and Kammikoottangal
Pravasi malayali 2024-06-06 22:35:24
കാൽ കാശിനു പ്രയോജനം ഇല്ലാത്ത ഈ മണ്ണാംകട്ട സഭ ആരെ പറ്റിക്കാൻ? കേരളത്തിലെ ജനങ്ങൾ കാലുവാരി നിലത്തടിച്ച രണ്ടു നേതാക്കളുടെകൂടെ നിന്നു കുറെ ഫോട്ടോ ഷൂട്ടുകൾ.
Thomaskutty 2024-06-06 22:38:02
എന്താവാണോ ഈ "എമിഗ്രേഷന്‍ കരട് ബില്‍ 2021"? .
Jose kavil 2024-06-07 00:46:14
തട്ടിപ്പുംവെട്ടിപ്പും ആർഭാടവും ധൂർത്തും അല്ലാതെ എന്തു കോമാളിത്തര മാണ് ഈ ലോകത്തിലെ സഭ .അമേരിക്കയിലെ മലയാളികൾക്ക് എന്ത് കാര്യമാണ് കേരള സർക്കാരി നെക്കൊണ്ടു സാധിക്കുന്നത് ഒരു മണ്ണാംക്കട്ടയു മില്ല. നമ്മുടെ പണം ഇവൻമാർ അടിച്ചോണ്ടു പോകും .പിന്നെ പിണറായിസവും മോദിസവും ഒക്കെ കഴിഞ്ഞ്സ്ഥിതിക്ക് ഇനി ഈ കൂത്തിന്പോകുന്ന ത് നാണക്കേടാണ്. .നിങ്ങളുടെ കയ്യിൽ പണ മുണ്ടെങ്കിൽ പാവങ്ങളെ സഹായിക്കുക.അല്ലാതെ ഈ കോപ്പിലെ സഭകൊണ്ടു നടക്കാതെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക