Image

യുവാക്കളുടെ പങ്കാളിത്തം മെച്ചപ്പെടുത്താൻ ഫോമയിൽ നിർദേശങ്ങൾ (പിപിഎം)

Published on 06 June, 2024
 യുവാക്കളുടെ പങ്കാളിത്തം മെച്ചപ്പെടുത്താൻ  ഫോമയിൽ നിർദേശങ്ങൾ (പിപിഎം)

ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയൻ ഇന്റർനാഷനൽ കൺവെൻഷനിൽ ആവർത്തിച്ചു ചോദിച്ച ചോദ്യം യുവ തലമുറയുടെ പങ്കാളിത്തം എങ്ങിനെ മെച്ചപ്പെടുത്തും എന്നാണ്.  ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്ന ഡോക്ടർ മധു നമ്പ്യാർ അതിനു ചില നിർദേശങ്ങൾ വയ്ക്കുന്നു.

യുവാക്കൾക്ക് പറയാനുള്ളത് നമ്മൾ കേൾക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവരുടെ താല്പര്യങ്ങൾ ചോദിച്ചു മനസിലാക്കണം. അവരുടെ ആശയവിനിമയ ശൈലിയും മനസിലാക്കണം.

തലമുറകളുടെ വിടവ് നികത്തുന്ന പ്രവർത്തനങ്ങൾ യുവതയുടെ ഭാഗമാണ്. അത് തുറന്ന മനസോടെ കേട്ട് ഉൾക്കൊള്ളണം. പരസ്പരം പഠിക്കുന്നതും ആദരവ് നൽകുന്നതും ഒരു സംഘടനയുടെ വിജയത്തിന് അനിവാര്യമാണെന്നു നമ്പ്യാർ പറയുന്നു.

ഫോമാ യൂത്ത് സോൺ യുവജനങ്ങൾക്കു ആശയങ്ങൾ പങ്കു വയ്ക്കാനും പുതിയ കാര്യങ്ങൾ ചർച്ച ചെയ്യാനും അവസരങ്ങൾ മനസിലാക്കാനുമുളള ഉചിതമായ വേദിയാണ്. യുവാക്കൾക്കു സംഗീതം, കലകൾ ഇവയിലൊക്കെ തിളങ്ങാനുളള വേദികൾ അവിടെ ഒരുക്കാം.

സ്പോർട്സ് ആണ് മറ്റൊരു രംഗം. മത്സരങ്ങൾക്കു പരിശീലനം നൽകി യുവാക്കളെ ഒരുക്കണം.

സ്ഥാനാർഥിയെന്ന നിലയിൽ നമ്പ്യാർ നൽകുന്ന വാഗ്ദാനം യുവ പങ്കാളിത്തം വർധിപ്പിക്കാൻ ശ്രമിക്കും എന്നതാണ്.  

FOMAA discusses boosting youth power 

 യുവാക്കളുടെ പങ്കാളിത്തം മെച്ചപ്പെടുത്താൻ  ഫോമയിൽ നിർദേശങ്ങൾ (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക