Image

ഫോമാ ഇലക്ഷൻ വിജ്ഞാപനമായി; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 19

Published on 06 June, 2024
ഫോമാ ഇലക്ഷൻ വിജ്ഞാപനമായി; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 19

2024 -26 ലേക്കുള്ള  ഫോമാ എക്സിക്യൂട്ടീവ്, നാഷണൽ കമ്മിറ്റി, അഡ്വൈസറി ബോർഡ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഗസ്റ് 9 -നു പുണ്ടകാന  കൺവൻഷൻ വേദിയിലാണ് തെരഞ്ഞെടുപ്പ്. നിഷ്പക്ഷവും സുതാര്യവുമായ  തെരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായതായി  തെരെഞ്ഞെടുപ്പ് കമ്മീഷണർമാരായ ബേബി ഊരാളിൽ, മാത്യു ചെരുവിൽ, അനു  സ്കറിയ എന്നിവർ അറിയിച്ചു.

ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ചാണ് ഇത്തവണയും  വോട്ടിംഗ്. അംഗ സംഘടനകൾക്ക് ഡെലിഗേറ്റ് ലിസ്റ്റ് ഈ മാസം  (ജൂൺ) 22  വരെ നൽകാം. അത് ജൂൺ 29  വരെ അപ്പ്ഡേറ്റ് ചെയ്യാം.

ജൂൺ 29  ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.   പിൻവലിക്കാനുള്ള അന്തിമ തീയതി ജൂലൈ 19.  

നാമനിർദ്ദേശ പത്രിക മുഖ്യ ഇലക്ഷൻ കമ്മീഷണർ  ബേബി ജോൺ ഊരാളിന്  സമർപ്പിക്കേണ്ടതാണ്: John Uralil, Chairman of the Election Commission, 6 Carriage Lane, Centereach, NY 11720    അല്ലെങ്കിൽ ഇ-മെയിൽ ചെയ്യുക: 
fomaaelection2024@gmail.com  

നോമിനേഷനുമായി ബന്ധപ്പെട്ട എല്ലാ ഫീസും ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കണം: 
ഫോമാ  ട്രഷറർ ബിജു തോണിക്കടവിൽ, 17916 Orange Grove Blvd, Loxahatchee, FL 33470, അല്ലെങ്കിൽ Zelle വഴി
Fomaa2024dr@gmail.com

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , നാഷണൽ കമ്മിറ്റി അംഗങ്ങൾ, അംഗ സംഘടനകളുടെ ഏഴ് പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ജനറൽ ബോഡി. ഈ പ്രതിനിധികൾക്ക് മാത്രമേ സ്ഥാനാര്ഥിയാകാനും  ജനറൽ ബോഡി യോഗത്തിൽ വോട്ട് ചെയ്യാനും  അർഹതയുള്ളൂ

നാഷണൽ അഡ്വൈസറി കമ്മിറ്റിയിലേക്ക് താഴെപ്പറയുന്നവർക്കാണ് വോട്ട് ചെയ്യാനാവുക: 
എക്സിക്യുട്ടീവ് അംഗങ്ങൾ , നാഷണൽ കമ്മിറ്റി അംഗങ്ങൾ, അംഗ സംഘടനകളുടെ  പ്രസിഡൻ്റുമാർ, മുൻ പ്രസിഡന്ടുമാർ. അല്ലെങ്കിൽ അവർ നിയോഗിക്കുന്നവർ.

ഫോമാ 2024 തിരഞ്ഞെടുപ്പ്  നിയമങ്ങളിൽ പ്രധാനപ്പെട്ടവ

അംഗ സംഘടനയുടെ പ്രസിഡൻ്റും സെക്രട്ടറിയും  അംഗീകരിച്ചാൽ സ്ഥാനാർത്ഥിക്ക് സ്വയം നാമനിർദ്ദേസാം നൽകാം.  


താഴെപ്പറയുന്ന സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് :
പ്രസിഡൻ്റ്,  വൈസ് പ്രസിഡന്റ്;  ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി, ട്രഷറർ, ജോയിൻ്റ് ട്രഷറർ

റീജിയണൽ വൈസ് പ്രസിഡൻ്റുമാർ - 12 (ഓരോ മേഖലയിലും ഒരാൾ). അതാത് റീജിയണിലെ ഡെലിഗേറ്റുകൾ ആണ് അവരെ തെരഞ്ഞെടുക്കുക.

കമ്മിറ്റി അംഗങ്ങൾ -26. അതാത്  മേഖലയുടെ  ഡെലിഗേറ്റുകൾ  തിരഞ്ഞെടുക്കുന്നു.

18 നും 30 നും ഇടയിൽ പ്രായമുള്ള  യുവജന പ്രതിനിധികൾ (6).  

വനിതാ പ്രതിനിധികൾ (6)


നാഷണൽ അഡ്വൈസറി കൗൺസിൽ 
ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി

നോമിനേഷൻ ഫീസ്: പ്രസിഡൻ്റിന് $1,000, സെക്രട്ടറിക്കും ട്രഷറർക്കും $750 വീതം.  വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി, ജോയിൻ്റ് ട്രഷറർ എന്നീ സ്ഥാനങ്ങൾക്ക് $ 500 വീതം. റീജിയണൽ വൈസ് പ്രസിഡൻ്റുമാർ (ആർവിപികൾ), നാഷണൽ കമ്മിറ്റി അംഗങ്ങൾ, വനിതാ പ്രതിനിധികൾ,  നാഷണൽ അഡ്വൈസറി കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് $250 വീതം.

യുവാക്കൾക്ക് നോമിനേഷൻ ഫീസില്ല

ഒരു വ്യക്തിക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ കഴിയു.  അംഗീകൃതവും രജിസ്റ്റർ ചെയ്തതുമായ പ്രതിനിധി ആയിരിക്കണം.

എല്ലാ പ്രതിനിധികളും കൺവെൻഷനിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചറിയലിനായി (ഡ്രൈവർ  ലൈസൻസ്, പാസ്പോർട്ട് അല്ലെങ്കിൽ സ്റ്റേറ്റ്  ഐഡി)   കൈവശം വയ്ക്കണം.

ഓരോ അംഗ സംഘടനയുടെയും പ്രസിഡൻ്റും സെക്രട്ടറിയും സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം അംഗീകരിക്കണം.   ഡെലിഗേറ്റ് ലിസ്റ്റും നിശ്ചിത ഫോറത്തിൽ അവർ സമർപ്പിക്കണം.

ഡെലിഗേറ്റ് ലിപ്സ്റ് ജൂൺ 29-ന്  ജനറൽ ബോഡിക്ക് 40 ദിവസം മുമ്പ് ഫോമാ ജനറൽ സെക്രട്ടറിക്കു  ലഭിക്കണം.

തെരഞ്ഞെടുപ്പിന് 30 ദിവസം മുമ്പോ അല്ലെങ്കിൽ  ജൂലൈ 8-നകം രേഖാമൂലം മുഴുവൻ റീഫണ്ടും സഹിതം നോമിനേഷനുകൾ പിൻവലിക്കാവുന്നതാണ്.

ജൂലൈ 8-നോ അതിനുമുമ്പോ   നാമനിർദ്ദേശ പത്രിക പിൻവലിക്കുകയോ സ്ഥാനാർത്ഥിയെ അയോഗ്യനാക്കുകയോ ചെയ്‌താൽ  നാമനിർദ്ദേശ ഫീസ് തിരികെ നൽകും.

ജൂൺ 29-ന് ശേഷം ലഭിക്കുന്ന എല്ലാ നാമനിർദ്ദേശങ്ങളും അയോഗ്യമാക്കും.

സ്ഥാനാർഥി ലിസ്റ്റ്   ജൂലൈ 20-ന് പ്രസിദ്ധീകരിക്കും.

അംഗ സംഘടനകൾ ൾ അവരുടെ അംഗത്വ ഫീസ് 100  ഡോളർ അടച്ചിരിക്കണം.  നിലവിലുള്ളതായിരിക്കണം.  ഇക്കാര്യം FOMAA ട്രഷററുമായി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. അംഗത്വ കുടിശികയുണ്ടെങ്കിൽ  ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ പ്രതിനിധികളെ അനുവദിക്കില്ല

പ്രോക്സി വോട്ട്  അനുവദനീയമല്ല.  ജനറൽ ബോഡി മീറ്റിംഗിൽ നേരിട്ട്  ഹാജരാകണം

നോമിനേഷനുകൾ ലഭിച്ചിട്ടുണ്ടോ എന്ന്  സ്ഥാനാർത്ഥികൾ ഉറപ്പു വരുത്തണം. നോമിനേഷൻ കിട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ രണ്ട് ദിവസത്തിനകം ഇമെയിൽ വഴി രസീത് നൽകും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ,   FOMAAയുടെ ബൗദ്ധിക സ്വത്തുക്കൾ സ്ഥാനാർത്ഥികൾ ഉപയോഗിക്കരുത്. അതുപോലെ പ്രചാരണത്തിന് ഫോമാ സൈറ്റ് പോലെ തോന്നിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പാടില്ല.

കൺവെൻഷൻ വേദിയിൽ  പ്രചാരണത്തിനു  ബാനറുകൾ, പോസ്റ്ററുകൾ, ഫ്ലയറുകൾ,  
ഓഡിയോ/വിഷ്വൽ  തുടങ്ങിയവ പാടില്ല.

വോട്ടിംഗ് പരിസരത്ത് വോട്ടർമാരെ മാത്രമേ അനുവദിക്കൂ, ഒരു സ്ഥാനാർത്ഥിക്കും പ്രചാരണം അനുവദിക്കില്ല

സമാനമായ മറ്റൊരു  നാഷണൽ ഫെഡറേഷൻ്റെ/ഓർഗനൈസേഷൻ്റെ    ഡെലിഗേറ്റ് ആണെങ്കിൽ വോട്ട് ഫോമായിൽ ഡെലിഗേറ്റ് ആയി വോട്ട് ചെയ്യാൻ അനുവാദമില്ല.  എന്നാൽ മത, രാഷ്ട്രീയ, കേരളീയ പ്രാദേശിക, പ്രൊഫഷണൽ സംഘടനകൾക്ക്  ഇത് ബാധകമല്ല.

വോട്ടിംഗ് ബൂത്ത് ഏരിയയിൽ  ഫോട്ടോഗ്രാഫി അല്ലെങ്കിൽ വീഡിയോ ഗ്രാഫി  കർശനമായി നിരോധിച്ചിരിക്കുന്നു

ഓരോ പ്രതിനിധിയും  ഇമെയിൽ വിലാസമോ മൊബൈൽ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. 
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം  ആക്സസ് ചെയ്യുന്നതിനുള്ള  വ്യക്തിഗത പാസ്കോഡ്  അയച്ചു തരാനാണിത്.

കൃത്യമായ വിവരങ്ങൾക്ക്  താഴെ  കാണുക. 
 

ഫോമാ ഇലക്ഷൻ വിജ്ഞാപനമായി; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 19
ഫോമാ ഇലക്ഷൻ വിജ്ഞാപനമായി; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 19
ഫോമാ ഇലക്ഷൻ വിജ്ഞാപനമായി; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 19
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക