Image

യുഎസ് വനിത ജയ്‌പൂരിൽ നിന്നു വാങ്ങിയ ആറു കോടി രൂപയുടെ ആഭരണം വെറും 300 രൂപയുടെ വ്യാജനെന്നു കണ്ടെത്തി (പിപിഎം)

Published on 12 June, 2024
യുഎസ് വനിത ജയ്‌പൂരിൽ നിന്നു വാങ്ങിയ  ആറു കോടി രൂപയുടെ ആഭരണം വെറും  300 രൂപയുടെ വ്യാജനെന്നു കണ്ടെത്തി (പിപിഎം)

രത്നങ്ങളുടെ നഗരമായ ജയ്‌പൂരിൽ നിന്നു യുഎസ് വനിത വാങ്ങിയ ആറു കോടി രൂപയുടെ ($870,000) ആഭരണം വെറും 300 രൂപ ($4) മൂല്യം മാത്രമുളള വ്യാജ ആഭരണമാണെന്നു കണ്ടെത്തി. 2022ൽ വാങ്ങിയ ആഭരണവുമായി തിരിച്ചു ഇന്ത്യയിലെത്തി  കടയുടമകളെ  നേരിട്ട ചെറിഷ് എന്ന വനിത യുഎസ് എംബസിയുടെയും പോലീസിന്റെയും സഹായം തേടി.

ചെറിഷ് അതു മോഷ്ടിച്ചതാണെന്നു കഥയുണ്ടാക്കി തടി തപ്പാൻ കടയുടമകൾ  രാജേന്ദ്ര സോണിയും മകൻ ഗൗരവ് സോണിയും  ശ്രമിച്ചെങ്കിലും അതുമൊരു തട്ടിപ്പാണെന്നു സി സി ടി വി ദൃശ്യങ്ങൾ തെളിയിച്ചു. അതോടെ കടയുടമകൾ മുങ്ങി.

ടൂറിസ്റ്റായി ജയ്‌പൂരിൽ എത്തിയ ചെറിഷ് നഗരത്തിലെ ജോഹ്രി ബസാറിലുള്ള കടയിൽ നിന്നാണ് 2022ൽ ആഭരണം വാങ്ങിയത്. ഇൻസ്റ്റാഗ്രാം ബന്ധത്തിൽ കച്ചവടം ഉറപ്പിച്ചിരുന്നു. സോണിയും സോണിയും ചേർന്നു ഗോപാൽജി കാ രാസ്തയിൽ നടത്തുന്ന കടയിൽ എത്തിയത് നേരത്തെ സ്ഥാപിച്ച ഓൺലൈൻ ബന്ധത്തിന്റെ അടിസ്‌ഥാനത്തിലാണ്‌. കലർപ്പില്ലാത്ത ഒന്നാം കിട സ്വർണമാണെന്നു വനിതയെ ധരിപ്പിച്ചതിനാൽ അവർ അതൊരു വലിയ സംഭവമായി അമേരിക്കയിൽ ഒരു എക്സിബിഷനിൽ അവതരിപ്പിച്ചു.

അപ്പോഴാണ് വെറും രണ്ടു കാരറ്റ് സ്വർണത്തിൽ മൂൺസ്റ്റോൺ പതിച്ചുണ്ടാക്കിയ വെറും വ്യാജനാണ് സാധനം എന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടിയത്.

മുന്നൂറ് രൂപയുടെ ആഭരണത്തിനു ആറു കോടി കൊടുത്തെന്ന ഞെട്ടൽ ഉണ്ടയതോടെ ചെറിഷ് തിരിച്ചു ജയ്‌പൂരിൽ എത്തി പോലിസിൽ പരാതി നൽകി. യുഎസ് എംബസിയുടെ സഹായവും തേടി.

ആഭരണം മികച്ച ഗുണനിലവാരം ഉള്ളതാണെന്നു സ്ഥാപിക്കുന്ന സർട്ടിഫിക്കറ്റ് കടയുടമകൾ നൽകിയത് വെറും വ്യാജൻ ആണെന്നും പോലീസ് കണ്ടെത്തി. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് അംഗീകരിക്കേണ്ടതാണ്  ഹോൾമാർക് സർട്ടിഫിക്കറ്റ്.

Jaipur jewelers dupe US woman of millions 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക