Image

കോൺസൽ വിജയകൃഷ്ണനു ഔദ്യോഗിക യാത്രയയപ്പ്; തോമസ് ടി ഉമ്മൻ പൊന്നാട അണിയിച്ചു

Published on 13 June, 2024
കോൺസൽ വിജയകൃഷ്ണനു ഔദ്യോഗിക  യാത്രയയപ്പ്; തോമസ് ടി ഉമ്മൻ പൊന്നാട അണിയിച്ചു

ന്യൂ യോർക്ക്:  ഇന്ത്യൻ   കോൺസുലേറ്റിൽ  വിരമിക്കുന്ന  കോൺസൽ  (കമ്മ്യുണിറ്റി അഫയേഴ്‌സ്)   എ കെ വിജയകൃഷ്ണന്  ന്യൂ യോർക്ക്   കോൺസുലേറ്റിൽ  ഔദ്യോഗികമായി യാത്രയയപ്പ് നൽകി. ഫോമാ നേതാവ് തോമസ് ടി ഉമ്മൻ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ തുടങ്ങി   ഒട്ടേറെ  കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്ത  യോഗത്തിൽ  കോൺസൽ ജനറൽ   അംബാസഡർ    ബിനയ  ശ്രീകാന്ത്   പ്രധാൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.  

ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ  നേരിട്ട് അറിയുവാനും അവയ്ക്ക് പരിഹാരം  കണ്ടെത്തുവാനും  കോൺസൽ വിജയകൃഷ്ണൻ  നടത്തിയ ശ്രമങ്ങൾ സമൂഹം നന്ദിപൂർവം ഓർക്കുമെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.   കോവിഡ്  മഹാമാരി കാലത്ത്   കോൺസുലേറ്റിൽ സഹായം തേടിയവർക്കു അദ്ദേഹം ആശ്വാസമായിരുന്നു എന്ന് അവർ ചൂണ്ടിക്കാട്ടി.    

കോൺസുലേറ്റുമായി  ദീർഘകാലമായുള്ള   തന്റെ  ബന്ധം അനുസ്മരിച്ച തോമസ് റ്റി ഉമ്മൻ   കോൺസുലേറ്റ്  സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിൽ   വിജയകൃഷ്ണൻ  വലിയ പങ്കു വഹിച്ചതായി ചൂണ്ടിക്കാട്ടി.  
തുടർന്ന് തോമസ് റ്റി ഉമ്മനും  ഡെപ്യൂട്ടി കോൺസൽ ജനറൽ  ഡോ  വരുൺ ജെഫും ചേർന്ന് വിജയകൃഷ്ണനെ    പൊന്നാട അണിയിച്ചു.    

വേൾഡ് മലയാളി കൗൺസിൽ നേതാവ്  തോമസ് മൊട്ടക്കൽ, നഴ്സസ് അസോയിയേഷന്റെ താര ഷാജൻ,   ഗുരു ദിലീപ്ജി, ഇന്ത്യൻ പനോരമ എഡിറ്റർ പ്രൊഫ. ഇന്ദ്രജിത്  സലൂജ,  ഗുരു ദിലീപ് ജി , തുടങ്ങിയവർ  കോൺസൽ  വിജയകൃഷ്ണന്റെ സേവനത്തിൽ നന്ദി രേഖപ്പെടുത്തുകയും, ആശംസകൾ  നേരുകയും ചെയ്തു.

കോൺസൽ വിജയകൃഷ്ണൻ തന്റെ മറുപടി പ്രസംഗത്തിൽ ന്യൂ യോർക്ക് കോൺസുലേറ്റിന്റെ  സേവനം ഇന്ത്യൻ സമൂഹത്തിലേക്ക് എത്തിക്കുവാൻ നടത്തിയ ശ്രമങ്ങൾ വിശദീകരിച്ചു.  ഇന്ത്യൻ സമൂഹം നൽകിയ  നിർലോപമായ  സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.  

എഫ്ഐ  എ, എ ഐ എ, തുടങ്ങി വിവിധ സംഘടനകളിൽ  നിന്നും പ്രതിനിധികൾ  ആശംസകൾ നേർന്നു സംസാരിച്ചു

കോൺസൽ വിജയകൃഷ്ണനു ഔദ്യോഗിക  യാത്രയയപ്പ്; തോമസ് ടി ഉമ്മൻ പൊന്നാട അണിയിച്ചു
കോൺസൽ വിജയകൃഷ്ണനു ഔദ്യോഗിക  യാത്രയയപ്പ്; തോമസ് ടി ഉമ്മൻ പൊന്നാട അണിയിച്ചു
Join WhatsApp News
chankayan 2024-06-14 00:54:54
ചിലരുണ്ട്, കീറി മുറിഞ്ഞിരിക്കുമ്പോഴും തകർന്ന് പോകാൻ വിടാതെ ചേർത്ത് പിടിക്കുന്നവർ മുനയൊടിഞ്ഞാലും വേദനിപ്പിക്കാതെ ചോര പൊടിക്കാതെ ചേർന്ന് നിൽക്കുന്നവർ. തീർച്ചയായും മൊട്ടു സൂചിയോളം കരുതലുള്ള പലരുള്ളത് കൊണ്ടാണ് ലോകമിപ്പോഴും ഉടു തുണിയഴിയാതെ ഞെളിഞ്ഞു നിൽക്കുന്നത്.. നിർത്താതെ കലപില പറയുന്ന ചിലരുണ്ട് നാമൊന്നുമറിയാതെ ഉള്ളിലൊരു കടലൊളിപ്പിച്ചു വെച്ചവർ. അല്ലെങ്കിലും തീരത്ത് തലതല്ലി ചിരിക്കുന്ന തിരകൾ ആഴത്തെ വെളിപ്പെടുത്താറേയില്ലല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക