Image

ബാബു സ്റ്റീഫന് അഭിനന്ദനവുമായി സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍

Published on 15 June, 2024
ബാബു സ്റ്റീഫന് അഭിനന്ദനവുമായി സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍

ഫ്‌ളോറിഡ: കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച സഹോദരങ്ങളുടെ ബന്ധുമിത്രാദികളെ് തക്ക സമയത്ത് സമാശ്വസിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും സന്മനസ് കാട്ടിയ ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനേയും ടീമിനേയും അഭിനന്ദിക്കുന്നതായി സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അജേഷ് ബാലാനന്ദന്‍ അറിയിച്ചു.

2023-24 കാലഘട്ടത്തില്‍ ബാബു സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന ഫൊക്കാന ടീം ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ യുവജനങ്ങളുടെ വളര്‍ച്ചയ്ക്കും മറ്റും ചെയ്ത സേവനങ്ങള്‍ ഇതര സംഘടനകള്‍ വളരെ അസൂയയോടെയാണ് നോക്കിക്കാണുന്നത്. മാതൃകാപരമായ അദ്ദേഹത്തിന്റെ നേതൃത്വം അമേരിക്കന്‍ മലയാളികള്‍ക്ക് വളരെയേറെ സഹായം ചെയ്തത് വിസ്മരിക്കാനാവില്ലെന്ന് സെക്രട്ടറി വിഷ്ണു തളാപ്പില്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ മലയാളികള്‍ക്കും മലയാളികള്‍ക്കും ബാബു സ്റ്റീഫനും സെക്രട്ടറി കല ഷഹിയും നേതൃത്വം നല്‍കുന്ന ഫൊക്കാന ടീമിന് ആദരിക്കുന്നതിനായി സൗത്ത് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അജേഷ് ബാലാനന്ദന്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക