Image

ഫോമാ യൂത്ത് റെപ്രസെന്റേറ്റീവായി ഡൊണൾഡ് ജോഫ്രിൻ മത്സരിക്കുന്നു

Published on 19 June, 2024
ഫോമാ യൂത്ത് റെപ്രസെന്റേറ്റീവായി ഡൊണൾഡ് ജോഫ്രിൻ മത്സരിക്കുന്നു

ന്യു യോർക്ക്: ഫോമാ യൂത്ത് റെപ്രസെന്റേറ്റീവായി ഡൊണൾഡ് ജോഫ്രിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് പ്രദീപ് നായർ അറിയിച്ചു .

ഡെലവെയർ യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥിയായായ  ഡൊണാൾഡ് ജോഫ്രിൻ  വാഴ്സിറ്റി ബോയ്സ് നീന്തൽ ടീമിൻ്റെ ക്യാപ്റ്റനും ചെസ്സ് ക്ലബ്ബ് പ്രസിഡന്റുമാണ്. ഇതിനു പുറമെ ബിസിനസ് ഹോണർ സൊസൈറ്റി  ട്രഷർ, നാഷണൽ ഹോണർ സൊസൈറ്റി  സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

നോർത്ത് റോക്ക്‌ലാൻഡ് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ സാമൂഹിക രംഗത്തും ബൗദ്ധിക തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫോമായുടെ യുവജനപ്രതിനിധി  എന്ന നിലയിൽ മികച്ച സംഭാവനകൾ ഡോൺ നൽകുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് എമ്പയർ റീജിയൻ ആർ.വി.പി ഷോളി കുമ്പിളുവേലി, നാഷണൽ കമ്മിറ്റി അംഗങ്ങളായ  ബെറ്റി ഉമ്മൻ, ഷിനു ജോസഫ്, വനിതാ പ്രതിനിധി ടീന ആശിഷ് എന്നിവർ പറഞ്ഞു.

യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ സെക്രട്ടറിയും മുൻ നാഷണൽ ജോ. ട്രഷററും ഫോമാ ജുഡീഷ്യൽ കൗൺസിൽ  വൈസ് ചെയറുമായ ജോഫ്രിൻ ജോസിന്റെ പുത്രനാണ്

 

ഫോമാ യൂത്ത് റെപ്രസെന്റേറ്റീവായി ഡൊണൾഡ് ജോഫ്രിൻ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക