Image

അനില്‍ പിള്ള ഫൊക്കാന ജോര്‍ജിയ റീജിയന്റെ ആർ.വി.പി. ആയി മത്സരിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 June, 2024
അനില്‍ പിള്ള ഫൊക്കാന ജോര്‍ജിയ റീജിയന്റെ ആർ.വി.പി. ആയി മത്സരിക്കുന്നു.

ന്യൂ യോര്‍ക്ക് : സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ അനില്‍ പിള്ള  റീജിയന്‍ 7 ന്റെ (അലബാമ , ജോര്‍ജിയ, ടെന്നസി, കാരോലിനാസ് )  റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. അറ്റലാന്റയിലെ പ്രമുഖ മലയാളീ സംഘടനയായ ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളീ അസോസിയെഷന്റെ (GAMA ) സജീവ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ്.

അറ്റ്‌ലാന്റ ഏരിയയിലെ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആര്‍ക്കും പകരംവെക്കനില്ലാത്ത നേതാവാണ് അനില്‍ പിള്ള. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അദ്ദേഹം അതുകൊണ്ടു തന്നെ അറ്റ്‌ലാന്റ ഏരിയയിലെ മിക്ക മലയാളി അസോസിയേഷനുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവുകയും ചെയ്യുന്ന വ്യക്തികുടി ആണ് അദ്ദേഹം.

ഒരു പ്രമുഖ അമേരിക്കന്‍ IT കമ്പനിയുടെ ഐ.ടി. മാനേജ്മെന്റ് - ലീഡര്‍ഷിപ്പ് തലങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന മികച്ച ഐ.ടി. പ്രോഫെഷണല്‍ ആണ് അനില്‍. 1996 ല്‍ ഇന്‍ഫോസിസില്‍ IT ജീവിതം ആരംഭിച്ച അനില്‍ 1999 അമേരിക്കയില്‍ എത്തി. ഇന്ന് അമേരിക്കന്‍ IT മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം ഐ റ്റി മേഘലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

കൊല്ലം ടി കെ എം എന്‍ജിനിയറിങ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ അനില്‍ സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവര്‍ത്തകന്‍ ആണ്. പന്തളം സ്വദേശിയായ അനില്‍, ഭാര്യ ബിന്ദു മക്കളായ അനഘ, അയന എന്നിവരോടൊപ്പം അറ്റ്‌ലാന്റയില്‍ ആണ് താമസം.

അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് അനില്‍ പിള്ള റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നത്. അനില്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ഒരു വന്‍ മുതല്‍ കുട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക