Image

മധു നമ്പ്യാർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നതു മികച്ച പ്രവർത്തന ചരിത്രവുമായി (പിപിഎം)

Published on 21 June, 2024
മധു നമ്പ്യാർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നതു  മികച്ച പ്രവർത്തന ചരിത്രവുമായി (പിപിഎം)

കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ പ്രസിഡന്റ് ആയിരിക്കെ 2022ൽ നൂറോളം പരിപാടികൾ ഒരൊറ്റ വർഷം നടത്തി ചരിത്രം സൃഷ്ടിച്ച ഡോക്ടർ മധു നമ്പ്യാർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു. നിസ്വാർത്ഥമായി സമൂഹത്തെ സേവിക്കുന്ന അദ്ദേഹത്തിനു മെക്സിക്കോയിലെ കാൻ കാനിൽ നടന്ന ഏഴാം ഫോമാ ആഗോള സമ്മേളനത്തിൽ വച്ച് ബെസ്റ്റ് കമ്മ്യൂണിറ്റി ലീഡർ അവാർഡ് നൽകിയിരുന്നു. സർവീസ് ടു നോർത്ത് അമേരിക്കൻ മലയാളീസ് അംഗീകാരവും.

കേരളത്തിലെ വന്യ ജീവിതം ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫർമാരെ ആദരിച്ചു കോവിഡ് മഹാമാരിക്കാലത്തു Eyes for the Wild എന്ന കലണ്ടർ ഇറക്കി. വിർജിനിയയിൽ Rise Against Hunger എന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾക്കു ഭക്ഷണം പൊതിഞ്ഞു നല്കാൻ നേതൃത്വം നൽകി.

കെ എ ജി ഡബ്ലിയുവിന്റെ താങ്ങും തണലും എന്ന പരിപാടിയിക്കു വർഷം നീളെ ധന സമാഹരണം നടത്തി. ഷീബ അമീർ, ഗോപിനാഥ് മുതുകാട് എന്നിവരെ അതിനു പ്രയോജനപ്പെടുത്തി.

അതേ പോലെ, യുവജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. പഠനവും സർഗശക്തി വികസവും ലക്‌ഷ്യം വച്ചുള്ള മത്സരങ്ങൾ മാസം തോറും നടത്തി.

കെ എ ജി ഡബ്ലിയുവിന്റെ ടാലന്റ് ടൈം കഴിവുകൾ പ്രകടിപ്പിക്കാനുളള അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന പരിപാടികളിൽ ഒന്നാണ്. ആയിരക്കണക്കിനു കുട്ടികൾ പങ്കെടുക്കുന്ന പരിപാടിക്കു നൂറു കണക്കിനു ജഡ്ജുമാരെ നിയോഗിക്കാറുണ്ട്. മെട്രോ മേഖലയിലെ മിക്ക ഡാൻസ് സ്കൂളുകളും അതിൽ പങ്കെടുക്കാറുണ്ട്. അഞ്ചു വിഭാഗങ്ങളിലായി നൂറോളം മത്സരങ്ങളാണ് നടത്തുക. 2022ൽ ഡോക്ടർ നമ്പ്യാർ അഞ്ചു ദിവസം നീളുന്ന പരിപാടിയാണ് നടത്തിയത്.

പങ്കെടുക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഡോക്ടർ നമ്പ്യാർ ശ്രദ്ധ വച്ചിരുന്നു. കേരള ക്വീൻ സൗന്ദര്യ മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകൾ ഓൺലൈൻ നടത്തി.

യുവജനങ്ങൾക്കു തൊഴിൽ പ്ലാൻ ചെയ്യാനുള്ള പരിപാടികളും സ്റ്റം പ്രോഗ്രാമുകളും അദ്ദേഹം സംഘടിപ്പിച്ചു. പബ്ലിക് സ്‌പീക്കിങ്, പെയിന്റിംഗ്, സ്കെച്ചിങ് ഇവയ്‌ക്കെല്ലാം പരിശീലന ക്ലാസുകൾ നടത്തി.

വിമെൻസ് ക്ലബിനു വേണ്ടി നമ്പ്യാർ Let’s Talk Women’s, Health, HerWealth Financial Management, Meet New Friends, Relax and Unwind എന്നിങ്ങനെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

Nambiar seeks FOMAA GS post with admirable record 

മധു നമ്പ്യാർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നതു  മികച്ച പ്രവർത്തന ചരിത്രവുമായി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക