Image

നിഖിൽ ഗുപ്തയ്ക്കു നീതി കിട്ടാൻ ഇടപെടണമെന്നു കുടുംബം ഇന്ത്യാ ഗവൺമെന്റിനോട് (പിപിഎം)

Published on 21 June, 2024
നിഖിൽ ഗുപ്തയ്ക്കു നീതി കിട്ടാൻ ഇടപെടണമെന്നു  കുടുംബം ഇന്ത്യാ ഗവൺമെന്റിനോട് (പിപിഎം)

ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനിനെ ന്യൂ യോർക്കിൽ വച്ചു വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലെ പ്രതി നിഖിൽ ഗുപ്തയ്ക്കു നീതി കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യാ ഗവൺമെന്റിനെ സമീപിച്ചു.

ചെക്ക് റിപ്പബ്ലിക്കിൽ വച്ച് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്യപ്പെട്ട ഗുപ്തയെ തിങ്കളാഴ്ച ന്യൂ യോർക്ക് കോടതിയിൽ ഹാജരാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്ക് ഗുപ്തയെ യുഎസിന് വിട്ടു കൊടുത്ത കാര്യം അറിഞ്ഞിരുന്നില്ലെന്നു കുടുംബം പറയുന്നു. അത് ആശങ്ക ഉയർത്തുന്നു. അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങൾ ഗുപ്തയ്ക്കു നിഷേധിക്കാൻ പാടില്ല.

ഗൂഢാലോചന പൊളിച്ച യുഎസ് ഗവൺമെന്റ് അക്കാര്യം ഇന്ത്യയെ അറിയിച്ചപ്പോൾ ഗുപ്തയ്ക്കു പിന്നിൽ ചില ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അതേപ്പറ്റി ഇന്ത്യ അന്വേഷണം നടത്തുന്നുണ്ട്.  

അന്താരാഷ്ട്ര ലഹരി മാറുന്നു മാഫിയകളുടെ കൊലയാളിയെ വാടകയ്ക്ക് എടുക്കാൻ ഗുപ്ത $100,000 നൽകാൻ തയാറായിരുന്നു. അതിൽ $15,000 അഡ്വാൻസായി നൽകിയെന്നും പ്രോസിക്യൂഷൻ പറയുന്നു.

ഇന്ത്യ ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

Nikhil Gupta's family seeks Delhi's help

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക