Image

സിനിമ - നാടക മേഖലയിലെ കലാകാരന്മാർക്കായി ആർട്ട് ഗ്ലോബൽ സമ്മിറ്റ് ഹോളിവുഡിൽ സംഘടിപ്പിക്കും: തോമസ് ടി. ഉമ്മൻ ടീം

ആർ.ജയചന്ദ്രൻ Published on 22 June, 2024
സിനിമ - നാടക മേഖലയിലെ കലാകാരന്മാർക്കായി ആർട്ട് ഗ്ലോബൽ സമ്മിറ്റ് ഹോളിവുഡിൽ സംഘടിപ്പിക്കും: തോമസ് ടി. ഉമ്മൻ ടീം

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികൾക്കിടയിലെ സിനിമ, നാടക രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ ഒരു വേദിയിൽ അണിനിരത്തി ആർട്ട് സമ്മിറ്റ് ഹോളിവുഡിൽ സംഘടിപ്പിക്കുമെന്ന് 2024 - 2026 ഫോമാ പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് ടി ഉമ്മൻ അറിയിച്ചു. തൻ്റെ ദീർഘകാലത്തെ ഒരു ആഗ്രഹവും , ആശയവും ആണിത്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ നിരവധി മലയാളി കലാകാരന്മാരെ പരിചയപ്പെടുകയും അവരുടെ കഴിവുകളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവർക്കായി ഒരു വേദി ഒരു സംഘടനകളും ഒരുക്കിയതായി കണ്ടിട്ടില്ല. ടെക്നോളജി യുഗം ഇത്രത്തോളം വ്യാപ്തി നേടിയ കാലത്തിൽ അഭിനയ രംഗത്തും മറ്റ് കലാരംഗത്തും നിരവധി അവസരങ്ങൾ ഉണ്ട്. 

പഴയ കാല നടന്മാർ, കലാകാരന്മാർ എന്നിവർക്ക് പുതിയ ടെക്നോളജിയുമായി ഇഴ ചേരാനും പുതിയ അവസരങ്ങളിലേക്ക് കടന്നു വരാനും ഉതകുന്ന തരത്തിൽ അമേരിക്കയിലെ സിനിമ നാടക കലാകാരന്മാരെ ഒരു വേദിയിൽ അണിനിരത്തി ഒന്നോ രണ്ടോ ദിവസത്തെ ഒരു കലാ ക്യാമ്പ് ഹോളിവുഡിൻ്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കും. അതിന് അമേരിക്കയിലെ മുഴുവൻ മലയാളി കലാകാരന്മാരെയും സജ്ജമാക്കുവാൻ തൻ്റെ ടീം വിജയിയിച്ചാൽ പരിശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടി ച്ചേർത്തു. പുതിയ തലമുറയിലെ കലാകാരന്മാരേയും ചേർത്ത് ഈ ആർട്ട് സമ്മിറ്റ് ഒരു ചരിത്ര സംഭവമാക്കി മാറ്റും. കലാ രംഗത്ത് അമേരിക്കയിലെ ഒരു ടീമിനെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കുവാൻ റീജിയണൽ തലം മുതൽ സ്റ്റേറ്റ് തലം വരെ ബൃഹത്തായ ഒരു  പദ്ധതിയായി മാറ്റാൻ ഈ ആർട്ട് സമ്മിറ്റ് കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കലാകാരൻമാർക്കായി ഇത്തരത്തിൽ ഒരു സമ്മിറ്റ് സംഘടിപ്പിക്കുന്നത് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഏറെ ഗുണം ചെയ്യുമെന്നും , പുതിയ അഭിനേതാക്കളേയും കലാകാരന്മാരെയും മലയാള കലാരംഗത്തിന് സംഭാവന ചെയ്യുവാൻ സാധിക്കുമെന്ന് തോമസ് ടി ഉമ്മനൊപ്പം മത്സരിക്കുന്ന സാമുവൽ മത്തായി (ജനറൽ സെക്രട്ടറി ), ബിനൂബ് ശ്രീധരൻ ( ട്രഷറർ ) , സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡൻ് ), ഡോ. പ്രിൻസ് നെച്ചിക്കാട് ( ജോ സെക്രട്ടറി ) , അമ്പിളി സജിമോൻ ( ജോ. ട്രഷറർ) തുടങ്ങിയവരും മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരും അറിയിച്ചു.

Join WhatsApp News
Abraham Thomas 2024-06-22 18:38:04
The idea is welcome. Have done some research? How are you planning to do this? I have been a film critic, historian, assistant editor of a Pictorial History of Indian Cinema. If you need any feed back from me please let me know. Abraham Thomas Dallas.
Thomas T Oommen 2024-06-22 23:59:53
Thank you very much Mr. Abraham Thomas for offering your support. Ttofomaa@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക