Image

ഷാലു പുന്നൂസിന് മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയാ പിന്തുണ പ്രഖ്യാപിച്ചു

Published on 22 June, 2024
ഷാലു പുന്നൂസിന് മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയാ  പിന്തുണ പ്രഖ്യാപിച്ചു

ഫിലാഡൽഫിയ: ഫോമാ വൈസ് പ്രസിഡന്ടായി മല്സരിക്കുന്ന ഷാലു പുന്നൂസിന് മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയാ ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ചു.

മാപ്പ് മുൻ പ്രസിഡന്റ്‌ കൂടിയയായ ഷാലുവിനെ പോലെ ഊർജസ്വലനും കർമ്മകുശലനുമായ ഒരു വ്യക്തി വിജയിക്കേണ്ടത് ആവശ്യമാണെന്നും ഫോമായേ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കാകുമെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ മികച്ച ആശയങ്ങളും ജനസേവനത്തിന്റെ ചരിത്രവും കൈമുതലായുള്ള വ്യക്തിയാണ് ഷാലു പുന്നൂസ്.

അനു സ്കറിയ, ശ്രീജിത്ത് കോമത്ത്, തോമസ് ചാണ്ടി, ജോജി, ജെയിംസ്, ദീപ, വിൻസെൻ്റ് ഇമ്മാനുവൽ, ബിനു ജോസഫ്, ലിജോ ജോർജ്, സാജൻ, സന്തോഷ് എബ്രഹാം, ജെയിംസ് പീറ്റർ, ബ്ലെസൺ, സാബു സ്കറിയ, തുടങ്ങിയവർ സംസാരിച്ചു 
 

ഷാലു പുന്നൂസിന് മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയാ  പിന്തുണ പ്രഖ്യാപിച്ചു
ഷാലു പുന്നൂസിന് മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയാ  പിന്തുണ പ്രഖ്യാപിച്ചു
ഷാലു പുന്നൂസിന് മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയാ  പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക