Image

ക്രമക്കേടില്ല; രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 26 June, 2024
ക്രമക്കേടില്ല; രവീന്ദ്രന്‍ പട്ടയങ്ങള്‍  റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: രവീന്ദ്രൻ പട്ടയങ്ങള്‍ വ്യാജമല്ലെന്നും അർഹരായവർക്കാണ് പട്ടയങ്ങള്‍ വിതരണം ചെയ്തതെന്നും ഹൈക്കോടതിയെ അറിയിച്ച്‌ സംസ്ഥാന സർക്കാർ.

രവീന്ദ്രൻ പട്ടയങ്ങളില്‍ ക്രമക്കേടില്ലെന്ന് കോടതിയെ അറിയിച്ച സർക്കാർ
മുൻ അഡീ.തഹസില്ദാര് രവീന്ദ്രൻ നല്കിയ പട്ടയങ്ങള്‍ സാധുവാണെന്നും വ്യക്തമാക്കി. തീർത്തും അര്ഹരായവര്ക്കാണ് രവീന്ദ്രൻ പട്ടയങ്ങള്‍ നല്കിയതെന്നും അതു കൊണ്ട് തന്നെ ഈ പട്ടയങ്ങള്‍ റദ്ദാക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് പട്ടയമേളയിലായിരുന്നു വിതരണം നടന്നതെന്നും സർക്കാർ പട്ടയങ്ങളാണ് രവീന്ദ്രൻ വിതരണം ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അര്ഹരായ മുഴുവന് പേര്ക്കും പട്ടയം നല്കുമെന്ന് അഡ്വക്കറ്റ് ജനറല് കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണയുടെ പുറത്താണ് കോടതി പട്ടയവിതരണം തടഞ്ഞതെന്നും എ.ജി കോടതിയില്‍ വ്യക്തമാക്കി.

ഓരോരുത്തര്ക്കും നല്കാനുള്ള ഭൂമി പരിശോധിച്ചോ ഡിജിറ്റല്‍ സര്വേ പൂര്ത്തിയാക്കിയോ എന്നും കോടതി   സർക്കാരിനോട്   ചോദിച്ചു. ഈ വിഷയങ്ങളില്‍ നടപടികള് പൂര്ത്തിയാക്കി റിപ്പോര്ട്ട് സമര്പ്പിക്കാന്നും സർക്കാരിന് കോടതി നിര്ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക