Image

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി ; ഉപതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വന്‍ ജയം

Published on 26 June, 2024
ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി ; ഉപതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വന്‍ ജയം

ഉപതെരഞ്ഞെടുപ്പിൽ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറൽ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറന്റോയിലെ സെന്റ് പോളിൽ പാർട്ടിക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഈ മണ്ഡലത്തില്‍ യാഥാസ്ഥിതിക പാര്‍ട്ടി നേതാവായ ഡോണ്‍ സ്റ്റുവര്‍ട്ടാണ് വിജയിച്ചത്. 42 ശതമാനം വോട്ട് നേടിയാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ ലെസ്ലി ചര്‍ച്ചിനെ സ്റ്റുവര്‍ട്ട് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ 30 വര്‍ഷമായി ലിബറല്‍ പാര്‍ട്ടി കൈവശം വെച്ചിരുന്ന സീറ്റാണ് സെന്റ് പോള്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ട് നേടിയായിരുന്നു പാര്‍ട്ടി വിജയിച്ചത്. അന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് വെറും 22 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക