Image

24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം കൈമാറി

ശ്രീകുമാർ ഉണ്ണിത്താൻ Published on 26 June, 2024
24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം കൈമാറി

തിരുവനന്തപുരം: കുവൈറ്റിലെ മാൻഗഫ് തീ പിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ കൈമാറി. ഇരുപത്തിനാല് കുടുംബങ്ങളിലേയും ഉത്തരവാദിത്വ പെട്ട കുടുംബാംഗത്തിൻ്റെ പേരിൽ എഴുതിയ ചെക്ക് നോർക്ക  സി.ഇ. ഒ അജിത്ത് കൊലശ്ശേരിക്ക് നൽകി. നോർക്ക ഓരോ കുടുംബത്തിനും ചെക്ക് കൈമാറുമെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ സഹായം പ്രഖ്യാപിച്ചത്. തീപിടുത്ത ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ ലോക മലയാളികൾക്കൊപ്പം ഫൊക്കാനയും പങ്കുചേരുകയാണ് ചെയ്തത്. ആശയറ്റ കുടുംബങ്ങൾക്ക് ഫൊക്കാനയെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുക . അവർക്ക് ഇപ്പോൾ നമ്മുടെയൊക്കെ സഹായമാണ് വേണ്ടത്. ഒപ്പം ചേർത്ത് നിർത്തുകയും വേണമെന്ന് ഡോ ബാബു സ്റ്റീഫൻ പറഞ്ഞു. ആ വിയോഗങ്ങൾ നികത്താവുന്നതിനും അപ്പുറമാണ്. കേരളത്തിന് പുറത്ത് ജോലി തേടി പോകുന്ന ഓരോ പ്രവാസിയും ഇത്തരം നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഈ ദുരന്തം കേരള ജനതയ്ക്ക് താങ്ങാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറാർ ബിജു ജോൺ കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, വുമൺസ് ചെയർ ബ്രിഡ്ജറ്റ് ജോർജ്‌, ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ്, അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ, കൺവെൻഷൻ കോർഡിനേറ്റർ വിജോയ് പട്ടമ്പാടി, മുൻ ഫൊക്കാന പ്രസിഡൻ്റ്  അനിരുദ്ധൻ നായർ, മന്മഥൻ നായർ തുടങ്ങിയ  ഫൊക്കാനയുടെ ലോക കേരള സഭാ  പ്രത്രിനിധികളുടെ  സാന്നിദ്ധ്യത്തിലായിരുന്നു ഡോ. ബാബു സ്റ്റീഫൻ ഈ സഹായം പ്രഖ്യാപി ച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇത്തരത്തിലുള്ള അവശ്യ സന്ദർഭങ്ങളിലും ഫൊക്കാന എക്കാലവും മറ്റ് പ്രവാസി സംഘടനകളിൽ നിന്നും വേഗത്തിൽ പ്രവർത്തിക്കുന്ന രീതിയാണ് ഫൊക്കാനയുടെ ആരംഭം മുതൽ ഉണ്ടായിട്ടുള്ളത്. ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. അപ്രതീക്ഷിതമായ കേരളത്തെ ഞെട്ടിച്ച ഈ ദുരന്തത്തിൽപ്പെട്ടവർക്ക് അമേരിക്കൻ മലയാളികളുടെ സഹായമായി ഫൊക്കാന താങ്ങും തണലുമായത് ലോക മലയാളി സമൂഹത്തിന് തികച്ചും അഭിമാനകരം തന്നെ.
 

Join WhatsApp News
Charity 2024-06-26 20:57:53
It is better to give direct to the families, instead through Kammi government machineries. They will steal them like the flood relief fund in 2018
Pravasi 2024-06-27 03:41:43
ഹാ...ഹാ…അവരെ സഹായിക്കണമെന്നായിരുന്നു നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതെങ്കിൽ നിങ്ങൾ ആ പണം ആ കുടുംബങ്ങളെ നേരിട്ട് ഏൽപ്പിക്കുമായിരുന്നു. ഇപ്പോൾ ഈ തുക മൊത്തമായി പിണറായിയുടെ കയ്യിൽ കൊടുത്തിട്ടു നിങ്ങൾ വിചാരിക്കുന്നുണ്ടോ ആ കുടുംബങ്ങൾക്ക് ഇതിൽ നിന്നും പത്തു പൈസ കിട്ടുമോ? ആരൊക്കെ എത്ര ലക്ഷങ്ങൾ കൊടുത്താലും ആ കുടുംബത്തിന് ആകെ സർക്കാർ രണ്ടു ലക്ഷം കൊടുത്താൽ മതിയല്ലോ. ആരെങ്കിലും ചോദിച്ചാൽ ആ രണ്ടു ലക്ഷമാണല്ലോ കൊടുത്തത് എന്നു പറഞ്ഞാൽ മതിയല്ലോ. ഫൊക്കാനയുടെ നേതാക്കന്മാർക്ക് പിണറായിയുടെ കയ്യിൽ കൊടുത്തിട്ട് അയാളുടെ പ്രിയം പറ്റണം അത്ര തന്നെ. സർക്കാർ നിയന്ത്രിക്കുന്ന നോർക്കയുടെ അക്കൗണ്ടിൽ വന്നു കഴിഞ്ഞാൽ നിയമപരമായി അവർക്കതു ഫൊക്കാന വിചാരിക്കുന്നതുപോലെ ഏകപക്ഷീയമായി കൊടുക്കാനാവില്ല.
thomman koylandi 2024-06-27 16:46:02
പിണറായി സർക്കാരിൻറെ വിശ്വസിക്കരുത്. ഇതിനുമുമ്പ് എത്ര പ്രാവശ്യം അവരത് വക മാറ്റി ചെലവഴിച്ചിരിക്കുന്നു. കുറച്ചു തുക മാസപ്പടിയിലേക്ക് ഒക്കെ മാറ്റിയെന്നിരിക്കും. . അവർ കണക്കും കുണക്കും തരികയില്ല. ചോദിച്ചാൽ ചുമ്മാ ചാടി കളിക്കും. ചോദിക്കുന്നവരുടെ മേൽ കേസെടുക്കും. അതിനാൽ ബാബു സ്റ്റീഫൻ സാറേ ചെയ്തത് ശരിയായില്ല. നേരിട്ട് താങ്കൾ തന്നെ ആ 24 കുടുംബങ്ങളെയും തുക ഏൽപ്പിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക