ഫോമാക്ക് പുത്തൻ മുഖച്ഛായ നൽകുന്ന നൂതന പദ്ധതികളും നയപരിപാടികളുമായി പ്രസിഡന്റ് തോമസ് ടി ഉമ്മന്റെ നേതൃത്വത്തിൽ 'ടീം ഫോമാ' ഒറ്റക്കെട്ടായി മുന്നേറുന്നതായി ടീം അംഗങ്ങളായ സാമുവൽ മത്തായി-ജനറൽ സെക്രട്ടറി; ബിനൂബ് ശ്രീധരൻ -ട്രഷറർ; സണ്ണി കല്ലൂപ്പാറ -വൈസ് പ്രസിഡന്റ്; ഡോ. പ്രിൻസ് നെച്ചിക്കാട് -ജോ. സെക്രട്ടറി; അമ്പിളി സജിമോൻ- ജോ. ട്രഷറർ എന്നിവർ ചൂണ്ടിക്കാട്ടി. വിജയിച്ചാൽ ഒരേ മനസോടെ സമൂഹ നന്മക്കായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും അവർ പറഞ്ഞു.
പന്ത്രണ്ടിന പരിപാടികൾ
മുൻ പ്രസിഡന്റുമാരുടെ നേത്രുത്വത്തിൽ ആസ്ഥാന ബിൽഡിങ് കമ്മിറ്റി; മിച്ചം തുക കമ്മിറ്റിയെ ഏൽപ്പിക്കും
വനിതാ സംരംഭകരുടെ അന്തർദേശീയ സംഗമം
മലയാളി ടെക്‌നോളജി സമ്മിറ്റ്: സിലിക്കോൺ വാലി
നാടക, സിനിമാ കലാകാരന്മാരുടെ ക്യാമ്പ്: ഹോളിവുഡ്
യുവജനതക്കായി ഇന്റേൺഷിപ് പ്രോഗ്രാം; ഫെഡറൽ, സ്റ്റേറ്റ്, തലങ്ങളിലും വൻകിട കോർപ്പറേഷനുകളിലും
ഒരു മില്യൺ ഡോളറിന്റെ ചാരിറ്റി പദ്ധതി; ഇന്ത്യക്കും അമേരിക്കക്കും തുല്യപ്രാധാന്യം
വിദ്യാഭ്യാസ സ്കോളർഷിപ്-അമേരിക്കയിലും ഇന്ത്യയിലും
ഇരട്ട പൗരത്വത്തിനു വേണ്ടിയുള്ള പ്രവർത്തനം, അതിനായി ഗ്ലോബൽ ഇനിഷ്യേറ്റീവ്
പ്രൊഫെഷനലുകളുടെ ആഗോള സംഗമം.
വിമൻസ് ഫോറവും നേഴ്സസ് ഫോറവും സീനിയർ ഫോറവും ശക്തിപ്പെടുത്തും
പുതുതലമുറക്കായി ജൂനിയർ ഫോറം കാര്യക്ഷമമാക്കും.
ഫോമായുടെ ഭവന സഹായ പദ്ധതിയുൾപ്പെടെയുള്ള വിജയകരമായ കർമ്മപരിപാടികൾ തുടരും