Image

ജെസ്‌വിൻ സാമുവേൽ ന്യൂ യോർക്ക് ഫോമാ മെട്രോ റീജിയൻ ആർ വി പി ആയി മത്സരിക്കുന്നു

Published on 27 June, 2024
ജെസ്‌വിൻ  സാമുവേൽ  ന്യൂ യോർക്ക് ഫോമാ മെട്രോ റീജിയൻ    ആർ വി പി ആയി മത്സരിക്കുന്നു

ജെസ് വിൻ  സാമുവേൽ  ന്യൂ യോർക്ക് ഫോമാ മെട്രോ റീജിയൻ    ആർ വി പി ആയി മത്സരിക്കുന്നു.

ഹിമാ ഗ്രൂപ്പ് കമ്പനികളുടെ ഉടമയാണ്  പ്രൊഫഷണൽ  എൻജിനീയേഴ്‌സായ   ജെസ്‌വിൻ സാമുവേലും അദ്ദേഹത്തിന്റെ പത്നി ഷാലിയും.    എഫ് എ എ  സീനിയർ കൺസൽറ്റന്റായി പ്രവർത്തിക്കുന്നു. നോർത്ത് അമേരിക്കൻ സി എസ്  ഐ സഭകളുടെ കൗൺസിലിന്റെ   അൽമായ സെക്രട്ടറി കൂടിയാണ്  അദ്ദേഹം.

ലോങ്ങ് ഐലൻഡിലെ ആദ്യകാല മലയാളി സംഘടന   ഇന്ത്യൻ അമേരിക്കൻ  മലയാളി  അസോസിയേഷൻ ഓഫ് ലോങ്ങ് ഐലണ്ട്  അംഗമാണ്.  ഫോമാ  പ്രവർത്തകരുടെയും നേതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം  ആർ വി പി  സ്ഥാനത്തേക്കു മത്സരിക്കുന്നത്.  

ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നേതൃത്വം  നൽകുന്ന ജെസ്‌വിൻ സാമുവേൽ  മെട്രോ റീജിയൺ  നേതൃത്വത്തിലേക്ക് വരുന്നതിനെ  ഫോമാ നേതാക്കൾ സ്വാഗതം ചെയ്തു.  ജെസ്‌വിന്റെ നേതൃത്വം  ഫോമാ മെട്രോ റീജിയണു മുതല്കൂട്ടായിരിക്കുമെന്നു  നേതാക്കൾ അഭിപ്രായപ്പെട്ടു.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക