Image

ഫോമാ കൺവെൻഷനോടനുബന്ധിച്ച് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

സൈജൻ കണിയോടിക്കൽ Published on 28 June, 2024
ഫോമാ കൺവെൻഷനോടനുബന്ധിച്ച് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

എട്ടാമത് ഫോമ ഇൻറർനാഷണൽ കൺവെൻഷനോട് അനുബന്ധിച്ച് ലാംഗ്വേജ് ആൻഡ് എഡ്യൂക്കേഷൻ  കമ്മിറ്റി സംഘടിപ്പിക്കുന്ന 'ചെറുകഥാ മത്സരത്തിലേക്ക്' കഥകൾ ക്ഷണിക്കുന്നു. ഓഗസ്റ്റ് 8 മുതൽ 11 വരെ പുൻറക്കാനായിലെ ബാർസലോ ബവാരോ പാലസ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത്.   

ചെറുകഥ മത്സരം രണ്ട് വിഭാഗങ്ങളിലായിട്ടാണ് നടത്തുക.  മുപ്പതു വയസ്സും അതിൽ താഴെയും ഉള്ളവർ ഒന്നാം വിഭാഗത്തിലും അതിന് മുകളിൽ പ്രായമുള്ളവർ രണ്ടാം വിഭാഗത്തിലും ആയിരിക്കും.  ഫോമാ നാഷണൽ കമ്മിറ്റി മെമ്പറായ ഉണ്ണി തോയക്കാട്ട് കോഡിനേറ്ററായി പ്രവർത്തിക്കുന്ന ലാംഗ്വേജ് ആൻഡ് എജുക്കേഷണൽ കമ്മിറ്റിയുടെ ചെയർമാൻ അമേരിക്കയിലെ തന്നെ അറിയപ്പെടുന്ന എഴുത്തുകാരനായ ജെ മാത്യൂസ് ആണ്. അമ്മു സാക്കറിയ സെക്രട്ടറിയും ജയിംസ് കുറിച്ചി വൈസ് ചെയർമാനും ആയ കമ്മിറ്റിയിൽ എബ്രഹാം പുതുശ്ശേരി ൽ, ഷീജ അജിത്ത് , സെബാസ്റ്റ്യൻ വയലിങ്കൽ എന്നിവർ കമ്മറ്റി അംഗങ്ങളായും പ്രവത്തിക്കുന്നു. മത്സരാർത്ഥികൾ ചെറുകഥകൾ 2024 ജൂലൈ 15ന് മുൻപ് കിട്ടത്തക്ക വിധം താഴെക്കാണുന്ന ഈമെയിലിൽ കഥ അയച്ചു തരേണ്ടതാണ് .
cherukadhafomaa@gmail.com .

ചെറുകഥ മത്സരത്തിന്റെ നിബന്ധനകൾ താഴെ കൊടുത്തിരിക്കുന്നു.
1. പ്രായാടിസ്ഥാനത്തിൽ രണ്ട് പ്രത്യേക വിഭാഗങ്ങളായി രചനകൾ പരിഗണിക്കും. 30 വയസ്സിൽ താഴെയുള്ളവർ ഒരു വിഭാഗവും 30 കൂടുതൽ പ്രായമുള്ളവർ അടുത്ത വിഭാഗവും ആയിരിക്കും.
2.  വിഭാഗീയതയക്കോ വിദ്വേഷത്തിനോ ഇടവരുത്തുന്ന ഇതിവൃത്തം സ്വീകാര്യമല്ല.
3. ⁠ചെറുകഥ 600 വാക്കുകളിൽ കൂടരുത്.
4. ⁠മലയാളത്തിൽ ടൈപ്പ് ചെയ്ത കോപ്പി ആണ് അയച്ചുതരേണ്ടത് .
5. ⁠ഇതിനു മുൻപ് ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥ സ്വീകാര്യമല്ല.

ഓരോ ഭാഗത്തിലും മത്സര വിജയികൾക്ക് ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അവാർഡ് കൊടുക്കുന്നതാണ് എന്ന് ഫോമാ പ്രസിഡൻറ് ഡോക്ടർ ജേക്കബ് തോമസ് , ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോക്ടർ ജയ്മോള്‍ ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് , കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ എന്നിവർ അറിയിച്ചു.

 

Join WhatsApp News
vayanakaaran 2024-06-28 11:45:27
പ്രിയ മാത്യുസ് സാർ- ഇത് അമേരിക്കൻ മലയാളി എഴുത്തുകാർക്ക് മാത്രമാണോ? നാട്ടിലുള്ളവർക്ക് പങ്കെടുക്കാമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക