Image

ബിനൂപ് ശ്രീധറും, വിന്‍സണ്‍ സേവ്യര്‍ പാലത്തിങ്കലും ഫോമ 2024-26 കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Published on 28 June, 2024
ബിനൂപ് ശ്രീധറും, വിന്‍സണ്‍ സേവ്യര്‍ പാലത്തിങ്കലും ഫോമ 2024-26 കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫ്‌ളോറിഡ: മലയാളി അസ്സോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ (ഫോര്‍ട്ട് മയേഴ്‌സ്, നേപ്പിള്‍സ്, സാരസോട്ട പ്രദേശങ്ങള്‍) യില്‍ നിന്നും രണ്ടു അംഗങ്ങള്‍ ഫോമ 2024-26 കമ്മറ്റിയിലേക്ക് മല്‍സരിക്കുന്നു.

ശ്രീ. ബിനൂപ് ശ്രീധരന്‍ ട്രഷറര്‍ സ്ഥാനത്തേക്കും, ശ്രീ. വിന്‍സണ്‍ സേവ്യര്‍ പാലത്തിങ്കല്‍ നാഷണല്‍ കമ്മറ്റി അംഗമായും ആണ് മല്‍സരിക്കുന്നത്.

അസോസിയേഷന്‍ പ്രസിഡണ്ട് അജേഷ് ബാലാനന്ദനും, സെക്രട്ടറി വിഷ്ണു പ്രതാപും ആണ്  വിവരം അറിയിച്ചത്. സമര്‍ത്ഥരായ ബിസിനസ്സ് സംരഭകരും,  അമേരിക്കയിലെ മലയാളി കമ്മ്യൂണിറ്റിക്ക് നേതൃത്വം നല്കാന്‍ ഏറ്റവും പ്രാപ്തരുമായ ബിനൂപിനെയും വിന്‍സണ്‍ സേവ്യറിനെയും ഫോമായുടെ ദേശീയ നേതൃത്വത്തിലേക്ക് നോമിനേറ്റ് ചെയ്യാന്‍ മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്ളേോറിഡക്ക് സാധിച്ചതില്‍ അതീവ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഇരു നേതാക്കളും അറിയിച്ചു. രണ്ടു പേരെയും വിജയിപ്പിക്കാന്‍ നേതാക്കള്‍ ഫോമാ നാഷണല്‍ കണ്‍വെന്‍ഷന്‍ ഡെലിഗേറ്റ്‌സിനോട് അഭ്യര്‍ത്ഥിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക